തൃശ്ശൂർ പൂരം; ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ് എഫ്ഐആർ

ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ അന്വേഷണം പ്രഖ്യാപിച്ചത്

തൃശ്ശൂർ പൂരം; ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ് എഫ്ഐആർ
തൃശ്ശൂർ പൂരം; ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ് എഫ്ഐആർ

തൃശ്ശൂർ: ഒരു വിഭാഗത്തിന്റെ വിശ്വാസം വൃണപ്പെടുത്തി തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്താൻ ശ്രമം നടന്നതായി പൊലീസിന്റെ എഫ്ഐആറിൽ പരാമർശം. പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് പരാമർശം ഉയർന്നിരിക്കുന്നത്. എന്നാൽ ഇതുവരെ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല.

മലപ്പുറം സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഐ.സി ചിത്തിരഞ്ജനാണ് പരാതി ഉയർത്തിയത്. പൂരം അലങ്കോലമാക്കിയത് അന്വേഷിക്കുന്ന എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ കൂടിയാണ് ചിത്തിരഞ്ജൻ. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

Also Read: കണ്ണൂർ കളക്ടർക്കെതിരെ ഉടൻ നടപടി ഉണ്ടായേക്കില്ല

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിലെ വിവാദങ്ങൾക്കിടെയാണ് പോലീസ് കേസെടുത്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ അന്വേഷണം പ്രഖ്യാപിച്ചത്. ഒൻപത് ദിവസം കഴിഞ്ഞ് പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു. പ്രത്യേക സംഘത്തിനെ കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എംആർ അജിത് കുമാർ നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

Top