കടുത്ത ചൂടിന് ശേഷം ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ്. ഇപ്പോഴിതാ ബീഹാറിൽ നിന്നുമുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീടിന്റെ ടെറസിന് മുകളിൽ നിന്ന് റീൽസ് ചിത്രീകരണത്തിനിടെ ഒരു പെൺകുട്ടിയുടെ സമീപം അതിശക്തമായ മിന്നൽ വന്ന് പതിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്ന ദൃശ്യം . നിതീഷ് എന്ന വ്യക്തിയാണ് എക്‌സിൽ ഈ വീഡിയോ പങ്കുവച്ചത്.പരിഹാറിലെ സിർസിയ ബസാറിലെ അയൽവാസിയുടെ വീടിന്റെ മേൽക്കൂരയിൽ മഴയത്ത് റീൽ ചെയ്യുകയായിരുന്ന സാനിയ കുമാരി എന്ന പെൺകുട്ടിക്ക് സമീപമാണ് മിന്നൽ വന്ന് പതിച്ചതെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. കുട്ടിയുടെ ഭാഗ്യം കൊണ്ടാണ് ഇടിമിന്നലേൽക്കാതിരുന്നതെന്നും പെട്ടെന്ന് തിരിഞ്ഞോടാൻ തോന്നിയതുകൊണ്ട് കുട്ടി രക്ഷപ്പെട്ടുവെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
കുട്ടി ഡാൻസ് ചെയ്യാൻ തുടങ്ങുന്നതായാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് ആകാശത്ത് നിന്നും ഒരു മിന്നൽ പെൺകുട്ടിയുടെ തൊട്ടടുത്ത് വന്ന് വീഴുന്നു, ഭയന്ന് പോയ പെൺകുട്ടി തിരിഞ്ഞ് ഓടാൻ ശ്രമിക്കുന്നു, നിമിഷ നേരം കൊണ്ട് അതിശക്തമായ മിന്നൽ മൂന്ന് തവണ ഒരേ സ്ഥലത്ത് പതിക്കുന്നത് . എഡിറ്റിംഗ് ആവശ്യമില്ലാത്ത റീൽ, മറ്റു ലൈറ്റുകളുടെ ആവശ്യമില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.അതേസമയം, ബിഹാറിലെ വിവിധ ജില്ലകളിലായി 8 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. മരണങ്ങളിൽ ബിഹാർ മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഘ്യപിക്കുകയും ചെയ്തു .