മുടികൊഴിച്ചില്‍ തൈറോയ്ഡ് കാരണവും

മുടികൊഴിച്ചില്‍ തൈറോയ്ഡ് കാരണവും
മുടികൊഴിച്ചില്‍ തൈറോയ്ഡ് കാരണവും

തൈറോയ്ഡ് കാരണമുണ്ടാകുന്ന പല പ്രശ്നങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. ഇത് തടയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തൈറോയ്ഡ് കാരണമുള്ള മുടി കൊഴിച്ചിലും തടയാന്‍ കഴിയും. തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒരു ഹോര്‍മോണ്‍ പ്രശ്നമാണ്. ഇതുണ്ടാക്കുന്ന പല സൈഡ് ഇഫക്ടുകളില്‍ പെടുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. പ്രത്യേകിച്ചും തലയോടിന്റെ ചില ഭാഗങ്ങളില്‍ മുടി ചേര്‍ത്ത് കഷണ്ടി പോലെ വരുന്ന അവസ്ഥ. ഇത്തരം അവസ്ഥ തൈറോയ്ഡ് കാരണമെങ്കില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിയ്ക്കേണ്ടത് അത്യാവശ്യമാണ്. തൈറോയ്ഡ് കാരണമുണ്ടാകുന്ന മുടി കൊഴിച്ചില്‍ തടയാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചറിയാം.

ഇതിനായി ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യുകയെന്നത് അത്യാവശ്യമാണ്. ഇതിന് ചികിത്സ തേടി ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കൃത്യമായി കഴിയ്ക്കാം. ചില പ്രത്യേക വൈറ്റമിനുകള്‍ തൈറോയ്ഡ് പ്രശ്നം കാരണം കുറയാം. ഇതില്‍ ഒന്നാണ് അയഡിന്‍. അയഡിന്‍ സമ്പുഷ്ടമായ കടല്‍വിഭവങ്ങള്‍, അയഡിനുള്ള ഉപ്പ് എന്നിവയെല്ലാം കഴിയ്ക്കാം. ബയോട്ടിന്‍ മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതുപോലെ ഫാറ്റി ആസിഡുകള്‍, സിങ്ക്, കോപ്പര്‍, കൊളാജന്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിയ്ക്കാം. വൈറ്റമിന്‍ എ, ഇ, ബി, സി എന്നിവ അത്യാവശ്യമാണ്. ഡോക്ടറുടെ നിര്‍ദേശം തേടി മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിയ്ക്കാം.

ഇന്‍ഫ്ളമേഷന്‍ വരുത്തുന്ന ഭക്ഷണം ഒഴിവാക്കണം. മധുരം, വറുത്ത ഭക്ഷണം, പ്രോസസ് ചെയ്തവ, ചുവന്ന ഇറച്ചി എന്നിവയെല്ലാം ഒഴിവാക്കണം. മഞ്ഞള്‍, ഇഞ്ചി എന്നിവ കഴിയ്ക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുക. അനാരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുന്നത് ഹോര്‍മോണുകളെ ദോഷമായി ബാധിയ്ക്കും. മുടിസംരക്ഷണം പ്രധാനം. മുടിയിലെ പരീക്ഷണങ്ങള്‍ തൈറോയ്ഡ് പ്രശ്നങ്ങളുളളവരില്‍ മുടി കൊഴിച്ചില്‍ കൂടുതല്‍ വേഗത്തിലാക്കുന്നു. മുടിയില്‍ കെമിക്കലുകള്‍, ചൂട് എന്നിവ ഒഴിവാക്കണം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിയ്ക്കാം. മുടിയില്‍ ഓയില്‍ മസാജ് നല്ലതാണ്.

Top