വിമാന യാത്രയ്ക്ക് ക്യുആര്‍ കോഡുള്ള ടിക്കറ്റും ബോര്‍ഡിങ് പാസും നിര്‍ബന്ധം

വിമാന യാത്രയ്ക്ക് ക്യുആര്‍ കോഡുള്ള ടിക്കറ്റും ബോര്‍ഡിങ് പാസും നിര്‍ബന്ധം
വിമാന യാത്രയ്ക്ക് ക്യുആര്‍ കോഡുള്ള ടിക്കറ്റും ബോര്‍ഡിങ് പാസും നിര്‍ബന്ധം

നെടുമ്പാശേരി : വിമാനത്താവള സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടെര്‍മിനലിലേക്ക് പ്രവേശിക്കുന്നതിന് ക്യുആര്‍ കോഡ് ഉള്ള ടിക്കറ്റുകളോ ബോര്‍ഡിങ് കാര്‍ഡുകളോ വേണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം.ആളുകള്‍ യാത്രക്കാരെന്ന വ്യാജേന ടെര്‍മിനലില്‍ പ്രവേശിക്കുന്നത് തടയാനാണു പുതിയ നിബന്ധന. വ്യാജ ടിക്കറ്റുകളും റദ്ദാക്കിയ ടിക്കറ്റുകളും ഉപയോഗിച്ച് ആളുകള്‍ ടെര്‍മിനലില്‍ പ്രവേശിക്കുന്നത് അടുത്തിടെ വ്യാപകമായതിനെത്തുടര്‍ന്നാണ് നീക്കം.

നിലവില്‍ യാത്രക്കാര്‍ കൊണ്ടുവരുന്ന ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് ടെര്‍മിനലിലേക്ക് കടത്തിവിടുന്നത്.

വ്യാജ ടിക്കറ്റുകളും റദ്ദാക്കിയ ടിക്കറ്റുകളും ഉപയോഗിച്ച് ചിലര്‍ ഇത്തരത്തില്‍ ടെര്‍മിനലിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നു. ഗേറ്റിലെ പരിശോധനയ്ക്ക് ക്യുആര്‍ കോഡ് റീഡര്‍ ഏര്‍പ്പെടുത്തിയതോടെ ഇത്തരത്തില്‍ വ്യാജ ടിക്കറ്റുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാനാകും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആഭ്യന്തര ടെര്‍മിനലില്‍ യാത്രയ്ക്ക് 90 ശതമാനത്തിലേറെ യാത്രക്കാരും ക്യുആര്‍ കോഡ് ഉള്ള ടിക്കറ്റുകളുമായാണ് എത്തുന്നത്.

രാജ്യാന്തര ടെര്‍മിനലില്‍ കൂടുതലും വിദേശ വിമാനക്കമ്പനികളുടെ ടിക്കറ്റുകളാണെന്നതിനാല്‍ ഇതു പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ല. വിദേശ വിമാനക്കമ്പനികളും ട്രാവല്‍ ഏജന്‍സികളും ഇഷ്യു ചെയ്യുന്ന ടിക്കറ്റുകളിലെ കോഡ് ഇവിടത്തെ മെഷീനില്‍ റീഡ് ആകാത്തതും പ്രശ്‌നമാകുന്നു.

രാജ്യാന്തര ടെര്‍മിനലില്‍ കൂടുതലും വിദേശ വിമാനക്കമ്പനികളുടെ ടിക്കറ്റുകളാണെന്നതിനാല്‍ ഇതു പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ല. വിദേശ വിമാനക്കമ്പനികളും ട്രാവല്‍ ഏജന്‍സികളും ഇഷ്യു ചെയ്യുന്ന ടിക്കറ്റുകളിലെ കോഡ് ഇവിടത്തെ മെഷീനില്‍ റീഡ് ആകാത്തതും പ്രശ്‌നമാകുന്നുണ്ട്.

പല വിദേശ വിമാനക്കമ്പനികളും ക്യുആര്‍ കോഡ് ഉള്ള ബോര്‍ഡിങ് പാസ് ലഭിക്കുന്നതിന് നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാരോട് ഓണ്‍ലൈനില്‍ ചെക്ക്ഇന്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിജി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ ക്യുആര്‍ കോഡ് ലഭിക്കുമെന്നതിനാല്‍ ഈ സാങ്കേതിക പ്രശ്‌നം നേരിടേണ്ടി വരുന്നില്ല.

Top