നെല്ലിയാമ്പതി റോഡരികില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി; വാഹനമിടിച്ചതാണോ എന്ന് സംശയം

നെല്ലിയാമ്പതി റോഡരികില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി; വാഹനമിടിച്ചതാണോ എന്ന് സംശയം

പാലക്കാട്: നെല്ലിയാമ്പതി ജനവാസ മേഖലയോട് സമീപം പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്.

പുലര്‍ച്ചെ 5.30ന് പാല്‍ വില്‍പ്പനക്കാരനാണ് പുലി പാതയില്‍ കിടക്കുന്നതായി കണ്ടത്. പുലിയുടെ വയര്‍ പൊട്ടി ആന്തരികാവയവങ്ങള്‍ പുറത്ത് വരുകയും, ഒരു കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും വാഹനമിടിച്ചതാണോ അതോ മറ്റേതെങ്കിലും രീതിയില്‍ അപായം സംഭവിച്ചതാണോ എന്ന് വ്യക്തമല്ല. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ ഉണ്ടാകും.

Top