പ്രായഭേദമന്യേ ഇപ്പോൾ കുട്ടികളടക്കം എല്ലാവരും ഉപയോഗിക്കുന്ന സാമുഹിക മാധ്യമമാണ് ഇൻസ്റ്റഗ്രാം. റെസ്ട്രിക്ഷൻസ് ഉണ്ടെങ്കിലും എല്ലാത്തരം ഉള്ളടക്കങ്ങളും ഇൻസറ്റയിൽ ലഭിക്കും. കൂടാതെ കുട്ടികൾക്കിടയിൽ ഇൻസ്റ്റഗ്രാമിന്റെ ഉപയോഗവും അധികമാണ്. അതുകൊണ്ട് തന്നെ കൗമാരക്കാർക്കായി സുരക്ഷാ ഫീച്ചർ കൊണ്ടുവരുകയാണ് ഇൻസ്റ്റഗ്രാം. 18 വയസില്‍ താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം ഓട്ടോമാറ്റിക്കായി പുതിയ ‘ ടീന്‍ അക്കൗണ്ട്’ സെറ്റിങ്സിലേക്ക് മാറ്റപ്പെടും. ഇതോടെ ഈ അക്കൗണ്ടുകളെല്ലാം ഫോളോവര്‍മാര്‍ക്ക് മാത്രം കാണാനാവുന്ന പ്രൈവറ്റ് അക്കൗണ്ട് ആയി മാറുകയും ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും.
അക്കൗണ്ടുകള്‍ക്ക് മേല്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റല്‍ സെറ്റിങ്സിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തേയും സാമൂഹിക ജീവിതത്തേയും സാരമായി ബാധിക്കുന്നുണ്ടെന്ന ആശങ്കകള്‍ ശക്തമായതോടെയാണ് വിവിധ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ നിര്‍ബന്ധിതരായത്.
Also Read: എഐ സെര്‍വറുകള്‍ നിര്‍മിക്കാനൊരുങ്ങി ലെനോവോ
യുഎസിലാണ് ഈ അപ്ഡേറ്റ് ആദ്യം നടപ്പിലാക്കുക. ശേഷം അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഈ അപ്ഡേറ്റ് അവതരിപ്പിച്ചേക്കും. പിന്നാലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് അപ്ഡേറ്റ് എത്തും. ടീന്‍ അക്കൗണ്ടിലേക്ക് അക്കൗണ്ടുകള്‍ മാറിയാല്‍ 13 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ പ്രൈവസി സെറ്റിങ്സ് മാറ്റാന്‍ സാധിക്കൂ. എന്നാല്‍ 16-17 വയസുള്ള ഉപഭോക്താക്കള്‍ക്ക് സ്വയം സെറ്റിങ്സ് മാറ്റാനാവും.
സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. 18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ അപ്ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയിരിക്കും. നേരത്തെ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യാനാവൂ. അപരിചിതരായ ആളുകള്‍ക്ക് ടീന്‍ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ സാധിക്കില്ല.
Also Read: വർക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ; ജനുവരി മുതൽ ആഴ്ചയിൽ അഞ്ചുദിവസം ജോലി
പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ കൗമാരക്കാരിലേക്ക് എത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ടീന്‍ അക്കൗണ്ട് ഉടമകളുടെ എക്സ്പ്ലോര്‍ പേജിലും റീല്‍സ് ഫീഡിലും കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിന് അനുയോജ്യമായി നിയന്ത്രിക്കപ്പെടും.