CMDRF

തായ്ലൻ‍ഡിലെ ‘ഏലിയൻ’ തിലാപ്പിയ

ബാങ്കോക്കിൻ്റെ പ്രാന്തപ്രദേശങ്ങളിൽ, പ്ലാസ്റ്റിക് ബേസിനുകളുമായി ബ്ലാക്ക്‌ചിൻ തിലാപ്പിയയെ പിടിക്കാൻ ജനക്കൂട്ടം മുട്ടോളം വെള്ളത്തിൽ ഇറങ്ങി തപ്പിയിരുന്നു

തായ്ലൻ‍ഡിലെ ‘ഏലിയൻ’ തിലാപ്പിയ
തായ്ലൻ‍ഡിലെ ‘ഏലിയൻ’ തിലാപ്പിയ

തായ്ലൻ‍ഡിലെ മത്സ്യകൃഷിക്ക് വിനയായി തിലാപ്പിയ മത്സ്യം. തായ്ലൻ‍ഡിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും അക്രമകാരിയായ സ്പീഷ്യസാണ് തിലാപ്പിയ മത്സ്യം. ചെറിയ മത്സ്യങ്ങളെ ഭക്ഷിക്കുന്ന ഇവയുടെ എണ്ണം ദിനം പ്രതി കൂടുന്നതിൽ വലഞ്ഞിരിക്കുകയാണ് കർഷകർ. കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ മത്സ്യത്തെ തടാകങ്ങളിലേക്ക് ഒഴുക്കിയെങ്കിലും ഫലമുണ്ടായില്ല. ഇത് കർഷകരെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലാണെന്നും ആ സാഹചര്യം നിലനിർത്താൻ പാടില്ലെന്നും ബാങ്കോക്ക് എംപി നട്ടാച്ച ബൂഞ്ചൈൻസാവത്ത് പറഞ്ഞു.

എങ്ങനെയാണ് തിലാപ്പിയ മത്സ്യം നാശം വിതച്ചത്?

തായ് സമ്പദ്‌വ്യവസ്ഥയ്ക്ക് 10 ബില്യൺ ബാറ്റ് (293 മില്യൺ; 223 മില്യൺ ഡോളർ) നഷ്ടം വിതച്ച ബ്ലാക്ക്‌ചിൻ തിലാപ്പിയ തായ്‌ലൻഡിലെ പ്രധാന മത്സ്യകൃഷി ഉൽപന്നങ്ങളിൽ പെട്ട ചെമ്മീൻ, ഒച്ച് ലാർവ എന്നിവയെ ഭക്ഷിക്കുന്നു. അത് കർഷകരിൽ ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. അതിനാൽ മാസങ്ങളായി, തിലാപ്പിയ മത്സ്യത്തെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും അതിജീവിക്കാൻ കഴിയുന്ന ഇവ കൂടുതലായും ഉപ്പുവെള്ളത്തിലാണ് കാണപ്പെടുക.

Also Read: ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി ആന; അനുമതി നൽകി നമീബിയൻ സർക്കാർ

ബാങ്കോക്കിൻ്റെ പ്രാന്തപ്രദേശങ്ങളിൽ, പ്ലാസ്റ്റിക് ബേസിനുകളുമായി ബ്ലാക്ക്‌ചിൻ തിലാപ്പിയയെ പിടിക്കാൻ ജനക്കൂട്ടം മുട്ടോളം വെള്ളത്തിൽ ഇറങ്ങി തപ്പിയിരുന്നു. എണ്ണത്തിൽ ദിനം പ്രതി വളരുന്ന ഇവയെ നശിപ്പിക്കാൻ സർക്കാരും പിന്തുണ നൽകുന്നുണ്ട്.

Top