CMDRF

അരൂര്‍ ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞു

മഴയും ചെളിയും തകര്‍ന്ന റോഡ് മൂലം ഇവിടെ അപകടങ്ങളും നിത്യസംഭവമായിരിക്കുകയാണ്.

അരൂര്‍ ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞു
അരൂര്‍ ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞു

ആലപ്പുഴ: അരൂര്‍ ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്ക് ഇല്ല. എന്നാല്‍ ദേശീയപാതയില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള മേല്‍പ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ മാസങ്ങളായി ഇതു വഴിയുള്ള യാത്ര ദുരിതപൂര്‍ണമാണ്. മഴയും, ചെളിയും, തകര്‍ന്ന റോഡും മൂലം ഇവിടെ അപകടങ്ങളും നിത്യസംഭവമായിരിക്കുകയാണ്. ഫ്ളൈ ഓവര്‍ നിര്‍മാണം തുടങ്ങിയ ശേഷം 20 ലധികം ആളുകളാണ് ഇവിടെ വാഹനാപകടങ്ങളില്‍ മരണമടഞ്ഞത്.

Also Read: തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധിയില്‍ റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍

ഹൈക്കോടതി പോലും പ്രശ്നത്തില്‍ ഇടപെട്ടിട്ടും നിര്‍മാണമേഖലയില്‍ യാത്രക്കാര്‍ക്ക് വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അശ്രദ്ധയും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

Top