സര്‍ക്കാര്‍ ജീവനക്കാരുടെ സമയം ഇനി ‘ഫ്‌ലക്‌സിബ്ള്‍’

രാവിലെ ഏഴ് മുതല്‍ രണ്ട് വരെയായി ദിവസവും ഏഴ് മണിക്കൂറാണ് ഖത്തറിലെ സര്‍ക്കാര്‍ മേഖലകളിലെ ജോലി സമയം

സര്‍ക്കാര്‍ ജീവനക്കാരുടെ സമയം ഇനി ‘ഫ്‌ലക്‌സിബ്ള്‍’
സര്‍ക്കാര്‍ ജീവനക്കാരുടെ സമയം ഇനി ‘ഫ്‌ലക്‌സിബ്ള്‍’

ദോഹ: സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ ഇളവുകളും വിട്ടുവീഴ്ചയും നല്‍കുന്ന നിര്‍ദേശത്തിന് അംഗീകാരം നല്‍കി മന്ത്രിസഭാ യോഗം. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അവശ്യഘട്ടങ്ങളില്‍ വീടുകളിലിരുന്ന് ജോലിചെയ്യാനും, തൊഴില്‍ സമയത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതുമായ സിവില്‍ സര്‍വിസ് ആന്‍ഡ് ഗവ. ഡെവലപ്‌മെന്റ് ബ്യൂറോയുടെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.

ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ സി.ജി.ബി പങ്കുവെച്ചു. പുതിയ തൊഴില്‍ സമയ നിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരും.രാവിലെ ഏഴ് മുതല്‍ രണ്ട് വരെയായി ദിവസവും ഏഴ് മണിക്കൂറാണ് ഖത്തറിലെ സര്‍ക്കാര്‍ മേഖലകളിലെ ജോലി സമയം. എന്നാല്‍, അവശ്യഘട്ടങ്ങളില്‍ ജീവനക്കാര്‍ക്ക് രാവിലെ 6.30നും 8.30നുമിടയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പുതിയ തീരുമാനം അനുവദിക്കും.

Also Read:തൊഴിലാളി ക്ഷാമം: കുവൈത്തില്‍ 40% വേതനം വര്‍ധിപ്പിച്ചു

ഔദ്യോഗിക പ്രവൃത്തി സമയം പൂര്‍ത്തിയാക്കണമെന്നു മാത്രം. ഷിഫ്റ്റ് സമ്പ്രദായത്തില്‍ സേവനമുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാവില്ല. വൈകല്യം, മെഡിക്കല്‍ കാരണങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ജോലി സമയത്തില്‍ രണ്ട് മണിക്കൂര്‍ കുറക്കാനും പുതിയ നിര്‍ദേശം അനുവാദം നല്‍കുന്നു.ഓരോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും അഡ്മിനിസ്ട്രേറ്റിവ് യൂനിറ്റിലെ 30 ശതമാനം വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഒരാള്‍ക്ക് വര്‍ഷത്തില്‍ ഒരാഴ്ച മാത്രമായിരിക്കും വര്‍ക്ക് ഫ്രം ഹോം നല്‍കുന്നത്. അതത് സ്ഥാപന മേലധികാരിയുടെ തീരുമാനപ്രകാരമാവും ഇത്.

Also Read:ഇന്ത്യൻ എംബസിയുടെ സേവനം 24 മണിക്കൂറും സൗദിയിൽ ലഭ്യമാണെന്ന് അംബാസഡർ

12 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള അമ്മമാര്‍ക്ക് വര്‍ഷത്തില്‍ ഒരു മാസം വീട്ടിലിരുന്നും ജോലി ചെയ്യാം. അതേസമയം, ഷിഫ്റ്റ് സംവിധാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും, ജോലി സാഹചര്യങ്ങളും ആവശ്യകതകളും വ്യത്യസ്തമായവരെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെയും ജോലിയും കുടുംബങ്ങള്‍ക്കൊപ്പമുള്ള ജീവിതവും ഒരുമിച്ച് കൊണ്ടുപോകാനും സാധിക്കുന്നതോടൊപ്പം ജോലിക്കാരായ മാതാക്കള്‍, ഭിന്നശേഷിക്കാര്‍ എന്നിവരെപ്പോലുള്ള ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കാനും പ്രാപ്തമാക്കുന്നതാണ് തീരുമാനം. സാമൂഹിക വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഖത്തര്‍ വിഷന്‍ 2030ന്റെ ചട്ടക്കൂടിനുള്ളിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

Top