തിരുപ്പതി ലഡ്ഡു വിവാദം; കാര്‍ത്തിയുടെ ക്ഷമാപണത്തെ പ്രശംസിച്ച് പവന്‍ കല്യാണ്‍

മറ്റൊന്നും ഉദ്ദേശിച്ചല്ല താന്‍ അത് പറഞ്ഞതെന്നും എന്തെങ്കിലും തെറ്റിധാരണയുണ്ടെങ്കില്‍ ക്ഷമിക്കണം എന്നുമായിരുന്നു കാര്‍ത്തി എക്‌സില്‍ കുറിച്ചത്

തിരുപ്പതി ലഡ്ഡു വിവാദം; കാര്‍ത്തിയുടെ ക്ഷമാപണത്തെ പ്രശംസിച്ച് പവന്‍ കല്യാണ്‍
തിരുപ്പതി ലഡ്ഡു വിവാദം; കാര്‍ത്തിയുടെ ക്ഷമാപണത്തെ പ്രശംസിച്ച് പവന്‍ കല്യാണ്‍

ചെന്നൈ: തിരുപ്പതി ലഡ്ഡു  വിവാദത്തിനിടെ തമാശ രൂപത്തില്‍ അഭിപ്രായം പറഞ്ഞ നടന്‍ കാര്‍ത്തിയെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് നടനുമായ പവന്‍ കല്യാണ്‍ ശാസിച്ചതും കാര്‍ത്തി മാപ്പ് പറഞ്ഞും ഏറെ ചര്‍ച്ചയായ വിഷയമാണ്, കാര്‍ത്തി മാപ്പ് പറഞ്ഞതിന് പിന്നാലെ അതിനെ പ്രശംസിച്ച് പവന്‍ കല്യാണ്‍ രംഗത്തെത്തിയിരുന്നു. എക്‌സിലാണ് പവന്‍ കല്യാണ്‍ കാര്‍ത്തിയെ പ്രശംസിച്ചത്.

പവന്‍ കല്യാണിന്റെ വാക്കുകള്‍ ചുവടെ:

‘കാര്‍ത്തി നിങ്ങള്‍ കാണിച്ച ബഹുമാനത്തെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു, തിരുപ്പതിയും അവിടെത്തെ ലഡുവും ദശലക്ഷക്കണക്കിന് ആളുകളുടെ വൈകാരികത വഹിക്കുന്ന ഒന്നാണ് അത്തരം വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് നമുക്കെല്ലാവരുടെയും ആവശ്യമാണ്. ഇത് നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഞാന്‍ ആഗ്രഹിച്ചത് ഇതിന് പിന്നില്‍ മറ്റ് ഒരു ഉദ്ദേശവുമില്ല. നിങ്ങള്‍ മനപൂര്‍വമല്ല ഇത് ചെയ്തതെന്ന് ഞാന്‍ മനസിലാക്കുന്നു. അര്‍പ്പണബോധവും കഴിവും ഉള്ള ശ്രദ്ധേയനായ നടന്‍ എന്ന നിലയില്‍ നിങ്ങളോടുള്ള എന്റെ ആദരവ് ഞാന്‍ അറിയിക്കുന്നു’, പവന്‍ കല്യാണ്‍ കുറിച്ചു.

അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റിന് കമന്റുമായി കാര്‍ത്തിയും ചേട്ടന്‍ സൂര്യയും രംഗത്തെത്തിയിരുന്നു. ‘നിങ്ങളുടെ ആശംസക്ക് നന്ദിയുണ്ട് സാര്‍’ എന്നായിരുന്നു സൂര്യയുടെ കമന്റ്. സി. പ്രേംകുമാറിന്റെ സംവിധാനത്തില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയും പ്രധാനവേഷത്തിലെത്തുന്ന ‘മെയ്യഴകന്‍’ സിനിമയുടെ തെലുങ്ക് പ്രി-റിലീസ് ചടങ്ങിനിടെയാണ് സംഭവം നടക്കുന്നത്. അവതാരക അപ്രതീക്ഷിതമായി ലഡ്ഡുവിനെക്കുറിച്ച് കാര്‍ത്തിയോട് ചോദിക്കുന്നു. അതിനു മറുപടിയായി കാര്‍ത്തിയുടെ തമാശ രൂപേണയുള്ള വാക്കുകളാണ് പവന്‍ കല്യാണിനെ ചൊടിപ്പിച്ചത് ‘നമുക്ക് ഇപ്പോള്‍ ലഡ്ഡുവിനെക്കുറിച്ച് പറയേണ്ട, ലഡു ഒരു സെന്‍സിറ്റീവ് വിഷയമാണ്,’ – എന്നായിരുന്നു കാര്‍ത്തിയുടെ മറുപടി.

Also read: മൃഗക്കൊഴുപ്പ് വിവാദത്തിനിടയിലും വിറ്റ്പോയത് 14 ലക്ഷം ലഡു

പിന്നാലെ പവന്‍ കല്യാണിന്റെ ആരാധകരും വിഷയം ഏറ്റെടുക്കുകയായിരുന്നു. കാര്‍ത്തിക്കെതിരെ ട്രോളുകള്‍ നിറയുകയും ചെയ്തതോടെ കാര്‍ത്തി പവന്‍ കല്യാണിനോട് ക്ഷമാപണം നടത്തി. മറ്റൊന്നും ഉദ്ദേശിച്ചല്ല താന്‍ അത് പറഞ്ഞതെന്നും എന്തെങ്കിലും തെറ്റിധാരണയുണ്ടെങ്കില്‍ ക്ഷമിക്കണം എന്നുമായിരുന്നു കാര്‍ത്തി എക്‌സില്‍ കുറിച്ചത്.

Top