അത് വാതിലായിരുന്നില്ല; വെളിപ്പെടുത്തി കെയ്റ്റ് വിന്‍സ്‌ലെറ്റ്

യഥാര്‍ഥത്തില്‍ അത് വാതിലിന്റെ കഷ്ണമല്ലായിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നായിക

അത് വാതിലായിരുന്നില്ല; വെളിപ്പെടുത്തി കെയ്റ്റ് വിന്‍സ്‌ലെറ്റ്
അത് വാതിലായിരുന്നില്ല; വെളിപ്പെടുത്തി കെയ്റ്റ് വിന്‍സ്‌ലെറ്റ്

ലോക സിനിമാ പ്രേമികള്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ചിത്രമാണ് ടൈറ്റാനിക്. 1997 ൽ ജെയിംസ് കാമറൂൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. സിനിമയിലെ ജാക്ക് എന്ന നായക കഥാപാത്രമായി ലിയനാര്‍ഡോ ഡികാപ്രിയോയും റോസ് എന്ന കഥാപാത്രമായി കെയ്റ്റ് വിന്‍സ്‌ലെറ്റും അഭിനയച്ച് ഫലിപ്പിച്ചത് ഇന്നും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Also Read: പുത്തൻ ലുക്കിൽ ധോണി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കപ്പല്‍ അറ്റ്ലാന്റിക് കടലിലെ മഞ്ഞുമലയിലിടിച്ച് മുങ്ങിത്താഴുന്നതും ഇതിനിടയില്‍ റോസിന് തന്റെ ജാക്കിനെ നഷ്ടമാകുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമയുടെ ക്ലൈമാക്‌സ് ഏറെ ചര്‍ച്ചായായ ഒരു സീനാണ്. അവസാന ഭാഗത്ത് റോസ് രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന വാതിലിന്റെ കഷ്ണത്തെക്കുറിച്ചാണ് പുതിയ വെളിപ്പെടുത്തല്‍. യഥാര്‍ഥത്തില്‍ അത് വാതിലിന്റെ കഷ്ണമല്ലായിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നായിക കെയ്റ്റ് വിന്‍സ്‌ലെറ്റ്. ഓസ്‌ട്രേലിയന്‍ ടോക്ക് ഷോയിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

അത് യഥാർഥത്തിൽ വാതിൽ ആയിരുന്നില്ല സെറ്റിലുണ്ടായിരുന്ന കോണിപ്പടിയോ മറ്റെന്തൊയായിരുന്നു. സത്യം പറഞ്ഞാൽ, മറ്റാരും ഇതിനകം
അത് കണ്ടുപിടിക്കാൻ ശ്രമിച്ചിട്ടില്ല. അതിനെക്കുറിച്ച് അധികം എനിക്കറിയില്ല’- നടി പറഞ്ഞു. അതേസമയം വന്‍ തുകക്കാണ് ആ വാതില്‍ ലേലത്തില്‍ വാതില്‍ വിറ്റുപോയത്. 7,18,750 ഡോളറാണ് വാതിലിന് ലഭിച്ചത്.

Top