CMDRF

ടൈറ്റാനിക്ക്; റോസിന്റെ ജീവന്‍ രക്ഷിച്ച തടിക്കഷണം വിറ്റുപോയത് 7,18,750 ഡോളറിന്

ടൈറ്റാനിക്ക്; റോസിന്റെ ജീവന്‍ രക്ഷിച്ച തടിക്കഷണം വിറ്റുപോയത് 7,18,750 ഡോളറിന്
ടൈറ്റാനിക്ക്; റോസിന്റെ ജീവന്‍ രക്ഷിച്ച തടിക്കഷണം വിറ്റുപോയത് 7,18,750 ഡോളറിന്

ലോസ് ആഞ്ജലീസ്: ലോകസിനിമയ്ക്ക് എക്കാലത്തെയും ഹിറ്റ് ജോഡികളെ തന്ന ‘ടൈറ്റാനിക്കി’ന്റെ അന്ത്യരംഗങ്ങളില്‍ റോസ് പറ്റിപ്പിടിച്ചുകിടന്നു രക്ഷപ്പെട്ട ‘വാതില്‍പ്പലക’യുടെ കഷണം വിറ്റുപോയത് 7,18,750 ഡോളറിന്. പലകയില്‍ രണ്ടുപേര്‍ക്കിടമില്ലാത്തതിനാല്‍ റോസിന്റെ പ്രാണപ്രിയന്‍ ജാക്ക് വെള്ളത്തില്‍ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു.

ബാള്‍സ മരത്തിന്റെ പലകയാണ് സിനിമയില്‍ വാതിലിനായി ഉപയോഗിച്ചത്. ജാക്കിന് പലകയില്‍ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകള്‍ നിരത്തി ചിലര്‍ ചോദ്യം ചെയ്തിരുന്നു. സിനിമയിറങ്ങി 25-ാം വര്‍ഷം സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ശാസ്ത്രീയപരീക്ഷണത്തിലൂടെ ഈ സംശയം ദൂരികരിക്കുകയും ചെയ്തു. യു.എസ്. ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷന്‍സ് ആണ് ഇതുള്‍പ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങള്‍ ലേലത്തിനെത്തിച്ചത്.

Top