CMDRF

‘കേരള സ്റ്റോറി എതിര്‍ക്കപ്പെടേണ്ടതില്ല’; യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നത് എന്ന് നാട്ടുകാര്‍ അറിയട്ടെ: ടി എന്‍ സരസു

ആലത്തൂര്‍: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ആലത്തൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി എന്‍ സരസു. കേരള സ്റ്റോറി എതിര്‍ക്കപ്പെടേണ്ടതില്ലെന്ന് ടി എന്‍ സരസു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നത് എന്ന് നാട്ടുകാര്‍ അറിയട്ടെയെന്നും ടി എന്‍ സരസു പറഞ്ഞു.

അതേസമയം അഭിപ്രായ സ്വാതന്ത്ര്യം ഈ രാജ്യത്ത് എല്ലാവര്‍ക്കുമുണ്ട്. അത് കലയിലൂടെ പ്രകടിപ്പിക്കാമെന്നും മുരളീധരന്‍ പ്രതികരിച്ചു. ഒരു കലാകാരന്റെ വീക്ഷണമാണ് സിനിമ. സിനിമ ഹാനികരമാണെങ്കില്‍ അത് നോക്കാന്‍ സെന്‍സര്‍ ബോര്‍ഡംഗങ്ങളടക്കമുള സംവിധാനങ്ങളുണ്ട്.അവര്‍ പരിശോധിച്ച ശേഷം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമ ദൂരദര്‍ശനില്‍ വരുന്നതില്‍ തെറ്റില്ല. അങ്ങനെ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പറയുന്നവര്‍ അഭിപ്രായങ്ങളെ പേടിയുള്ളവരാണ്. കേരളത്തെ ഇകഴ്ത്തിക്കാട്ടാന്‍ ഈ സിനിമ ശ്രമിക്കുന്നില്ല.

Top