CMDRF

ചെറുകിട, ഇടത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വില്‍പ്പന വര്‍ധിപ്പിക്കാന്‍; പിന്തുണയുമായി ലുലു

ചെറുകിട, ഇടത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വില്‍പ്പന വര്‍ധിപ്പിക്കാന്‍; പിന്തുണയുമായി ലുലു
ചെറുകിട, ഇടത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വില്‍പ്പന വര്‍ധിപ്പിക്കാന്‍; പിന്തുണയുമായി ലുലു

ദുബൈ: എമിറേറ്റിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനവും വളര്‍ച്ചയും ലക്ഷ്യമിട്ട് ലുലു ഗ്രൂപ് ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പുമായി കൈകോര്‍ക്കുന്നു. ഇത് സംബന്ധിച്ച ധാരണപത്രത്തില്‍ ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ. സലീമും സാമ്പത്തിക വികസന വകുപ്പിന്റെ ഭാഗമായ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അബ്ദുല്‍ ബാസിത് അല്‍ ജനാഹിയും ഒപ്പുവെച്ചു. വ്യവസായ വികസന വകുപ്പ് ഡയറക്ടര്‍ റാഫത്ത് റദ്വാന്‍ വാബിഹ്, ലൂലു ദുബൈ, വടക്കന്‍ എമിറേറ്റ്‌സ് ഡയറക്ടര്‍ ജെയിംസ് കെ. വര്‍ഗീസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ധാരണപ്രകാരം ചെറുകിട, ഇടത്തരം സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുകയും വില്‍പന വര്‍ധിപ്പിക്കാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ശൃംഖല ഉപയോഗപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം ലുലുവില്‍ ദുബൈ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കും. ലുലുവിന്റെ വിവിധ പ്രമോഷനല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വലിയ രീതിയില്‍ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതുവഴി ഉല്‍പന്നങ്ങളുടെ വിപണി സാന്നിധ്യവും വളര്‍ച്ചയും ഉറപ്പുവരുത്താനാകും. ലുലു എക്കാലവും പ്രദേശിക സംരംഭങ്ങളെയും ബിസിനസ് സ്ഥാപനങ്ങളെയും പിന്തുണച്ചിട്ടുണ്ടെന്നും സാമ്പത്തിക, ടൂറിസം വകുപ്പുമായുള്ള സഹകരണത്തിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളെയും യുവസംരംഭകരെയും സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ. സലീം പറഞ്ഞു.

Top