കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍, പൊടിക്കൈകള്‍

കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍, പൊടിക്കൈകള്‍
കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍, പൊടിക്കൈകള്‍

ണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ മികച്ചതാണ് ഉരുളക്കിഴങ്ങ്. ഇതില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, അതുകൊണ്ട് ചര്‍മ്മത്തിലെ കുറുപ്പ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ചെടുത്ത് 10- 15 മിനിറ്റ് കണ്ണിന് മുകളില്‍ വയ്ക്കണം. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാന്‍ വളരെ ഫലപ്രദമാണ്. കണ്ണിന് ചുറ്റുമുള്ള കുറുപ്പ് ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, നിര്‍ജലീകരണം, അമിതമായ സ്‌ക്രീന്‍ ഉപയോഗം എന്നിവയെല്ലാം കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകാറുണ്ട്. വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യുന്നതിനും വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

വെള്ളരിക്ക ഒരു പ്രകൃതിദത്തമായ ടോണറാണ്. കൂടാതെ കറുപ്പകറ്റാന്‍ സഹായിക്കുന്ന ഗുണങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക അരിഞ്ഞ് ചതച്ച് ഒരു കോട്ടണ്‍ തുണിയില്‍ കിഴി കെട്ടി ഫ്രിഡ്ജില്‍ വയ്ക്കുക. 30 മിനിറ്റിന് ശേഷം ഇത് എടുത്ത് കണ്ണിന് മുകളില്‍ വെയ്ക്കുക. 15 മിനുട്ടിന് ശേഷം ഇത് മാറ്റുക. അതുപോലെതന്നെ ഉയര്‍ന്ന ഫ്‌ലേവനോയിഡ് സംയുക്തം അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ടീ ബാഗ് കണ്ണിലെ ഇരുണ്ട നിറം കുറയ്ക്കാനും വീക്കവും പിഗ്മെന്‍ഷനും കുറയ്ക്കാനും സഹായിക്കും. തണുത്ത ടീ ബാഗ് കണ്ണിന് മുകളില്‍ 15 മിനുട്ട് നേരം വയ്ക്കുക. കറ്റാര്‍ വാഴ ചര്‍മ്മത്തിലെ ഈര്‍പ്പം മെച്ചപ്പെടുത്തുകയും ചര്‍മ്മത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. ദിവസവും ഒരു നേരം കറ്റാര്‍വാഴ ജെല്‍ കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പകറ്റാന്‍ സഹായിക്കും.

Top