വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ ഊഷ്മളത പങ്കിടാന്‍ പ്രസിഡന്റ് ജോ ബൈഡന് വെള്ളിയില്‍ തീര്‍ത്ത ചെറുതീവണ്ടിയുടെ മാതൃകയും ,പ്രഥമ വനിത ജില്‍ ബൈഡന് പഷ്മിന ഷാളും സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.
മഹാരാഷ്ട്രയിലെ കൈത്തൊഴിലുകാരാണ് പഴയ മാതൃകയിലുള്ള തീവണ്ടി പ്രധാനമന്ത്രിക്ക് നിർമിച്ച് നൽകിയത്. 92.5 ശതമാനവും വെള്ളികൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.തീവണ്ടിയുടെ ഒരുവശത്ത് ഡല്‍ഹി-ഡെലവെയര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്തായി ഇന്ത്യന്‍ റെയില്‍വേയ്‌സ് എന്നും എഴുതിയിട്ടുണ്ട്.
ALSO READ: പത്ത് വര്‍ഷം ഒരു വരുമാനവും ഉണ്ടാക്കിയില്ലെന്ന് കെജ്‌രിവാള്‍
ജമ്മു കശ്മീരിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് മോദി, ജില്‍ ബൈഡന് സമ്മാനിച്ച പഷ്മിന ഷാള്‍. ക്വാഡ് നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ നരേന്ദ്ര മോദിക്ക് ഡെലവയറിലെ വസതിയില്‍ ബൈഡന്‍ ആതിഥ്യം നല്‍കിയിരുന്നു.