കോഴിക്കോട് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാന

ഉച്ചയ്ക്ക് 12:30 ന് കുന്നിറങ്ങിയ ആന കാട്ടിലേക്ക് മടക്കയാത്ര തുടങ്ങിയെങ്കിലും ജനവാസ മേഖലയിൽ ഭീതിപരത്തുന്നത് തുടരുകയാണ്.

കോഴിക്കോട് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാന
കോഴിക്കോട് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാന

കോഴിക്കോട്: പേരാമ്പ്രയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി മോഴ കാട്ടാന. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന നാട്ടിലൂടെ സഞ്ചരിക്കുന്നത് തുടരുന്നു. പെരുവണ്ണാമുഴി വനത്തിൽ നിന്ന് ഇറങ്ങിയ മോഴ, പേരാമ്പ്ര ബൈപ്പാസിനോട്‌ ചേർന്ന കുന്നിൽ മുകളിൽ ഏറെ നേരം തമ്പടിച്ചു. ഉച്ചയ്ക്ക് 12:30ന് കുന്നിറങ്ങിയ ആന കാട്ടിലേക്ക് മടക്കയാത്ര തുടങ്ങിയെങ്കിലും ജനവാസ മേഖലയിൽ ഭീതിപരത്തുന്നത് തുടരുകയാണ്.

പള്ളിത്താഴെ, കിഴക്കേ പേരാമ്പ്ര, എന്നിവിടങ്ങളിലൂടെ ആന ഇപ്പോഴും സഞ്ചരിക്കുകയാണ്. വനമേഖലയിൽ നിന്ന് നാലു കിലോമീറ്റർ അകലെയാണ് ഇപ്പോഴും ആന. ആനക്ക് തടസ്സങ്ങൾ ഇല്ലാതെ മടങ്ങാൻ വഴി ഒരുക്കുകയാണ് വനംവകുപ്പ്. കോഴിക്കോട് ഡിഎഫ്ഒ ആഷിക്കിൻറെ നേതൃത്വത്തിൽ ആണ് ആനയെ തുരത്തുന്നത്. തിരുവോണ ദിനത്തിൽ ആളുകളെ ഭീതിയിലാഴ്ത്തിയാണ് കാട്ടാനയുടെ പരാക്രമം. നിലവിൽ പട്ടാണിപ്പാറ ഭാഗത്തേക്ക് ആണ് ആന നീങ്ങുന്നത്.

Top