CMDRF

യൂറോ കപ്പില്‍ ക്രൊയേഷ്യക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം

യൂറോ കപ്പില്‍ ക്രൊയേഷ്യക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം
യൂറോ കപ്പില്‍ ക്രൊയേഷ്യക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം

മ്യൂണിക്ക്: യൂറോ കപ്പില്‍ ക്രൊയേഷ്യക്ക് ഇന്ന് നിലനില്‍പിന്റെ പോരാട്ടം. വൈകിട്ട് 6.30ന് തുടങ്ങുന്ന കളിയില്‍ അല്‍ബേനിയയാണ് എതിരാളികള്‍. പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ജര്‍മ്മനി രാത്രി ഒന്‍പതരയ്ക്ക് ഹംഗറിയുമായി ഏറ്റുമുട്ടും. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന മറ്റൊരു കളിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡുമായി ഏറ്റുമുട്ടും.

മരണ ഗ്രൂപ്പില്‍ തോക്കിന്‍മുനയിലാണ് ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യ. സ്‌പെയിനോട് മൂന്ന് ഗോളിന് അടിയറവ് പറഞ്ഞതോടെ ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ് ക്രൊയേഷ്യയിപ്പോള്‍. ഇറ്റലിയോട് തോറ്റ അല്‍ബേനിയയും തുല്യ ദുഖിതരാണ്. പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരുടീമിനും ജയിക്കാതെ രക്ഷയില്ല. ഇന്ന് തോല്‍ക്കുന്നവര്‍ക്ക് നാട്ടിലേക്ക് ടിക്കറ്റുറപ്പിക്കാം.

Top