CMDRF

പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് അവധി

ലോറി സെപ്റ്റിക് ടാങ്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്നാണ് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചത്

പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് അവധി
പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് അവധി

തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് അവധി. ചില സാങ്കേതിക കാരണങ്ങളാൽ പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് (ഓഗസ്റ്റ് – 30) അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ലോറി സെപ്റ്റിക് ടാങ്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്നാണ് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. സ്കൂളിലേക്ക് എം സാൻഡ് കയറ്റിവന്ന ലോറി അവിടുത്തെ സെപ്റ്റിക് ടാങ്കിൽ ലോഡുമായി മറിയുകയായിരുന്നു.

Also read: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

ലോറി മറിഞ്ഞതോടെ വാഹനത്തിൻറെ ക്ലീനർ മാർത്താണ്ഡം സ്വദേശി സെൽവൻ വാഹനത്തിന്റെ അടിയിൽ പെട്ടുപോയി. ഇയാളെ ഏറെ നേരത്തെ പരിശ്രമതിനൊടുവിലാണ് വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. പത്തടി ആഴവും 20 അടി നീളവും ഉള്ള കൂറ്റൻ ടാങ്കിന്റെ വലിയ സ്ലാബുകൾ ക്ലീനറുടെ ശരീരത്തിന് പുറത്തായി കിടക്കുന്ന നിലയിലായിരുന്നു. വലിയ പരിക്കുകളേൽക്കാതെയാണ് അഗ്നിശമന സേന ക്ലീനറെ പുറത്തെടുത്തത്.

Top