ഇന്ത്യൻ സിനിമയുടെ ഉലക നായകന് ഇന്ന് ഇന്ന് 70-ാം പിറന്നാൾ നിറവ്. അഭിനയം മാത്രമല്ല സിനിമയുടെ പല മേഖലകളിലും കൈവെയ്ച്ച സകലകലാവല്ലഭൻ. ‘രാജ പാർവൈ’, ‘അപൂർവ സഹോദരങ്ങൾ’, ‘മൈക്കിൾ മദന കാമരാജൻ’, ‘തേവർ മകൻ’, ‘മഹാനദി’, ‘ഹേറാം’, ‘ആളവന്താൻ’, ‘അൻപേ ശിവം’, ‘നള ദമയന്തി’, ‘വിരുമാണ്ടി’, ‘ദശാവതാരം’, ‘മൻമദൻ അമ്പ്’ തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി കഥയെഴുതി. രാജ്‌കമൽ ഇന്റർനാഷണൽ എന്ന പേരിൽ സിനിമാ നിർമ്മാണ കമ്പനിയും സ്വന്തമാക്കി. ചില ചിത്രങ്ങൾക്ക് വേണ്ടി ഗാനരചനയും നിർവഹിച്ചു. നൃത്തസംവിധായകന്‍, , നർത്തകൻ, ഗായകന്‍ എന്നീ നിലകളിലെല്ലാം കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട് കമൽ ഹാസൻ എന്ന പ്രതിഭ.
1960 ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള വരവ്. അവിടുന്നിവിടം വരെയുള്ള അദ്ദേഹത്തിന്റെ യാത്ര നമ്മുക്ക് പരിചിതമാണ്. മികച്ച നടനുള്ള നാല് ദേശീയ പുരസ്കാരങ്ങൾ, 19 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍. 2016ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ കമലിനെ പ്രശസ്തമായ ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചു.
Also Read: ‘ഒരു അന്വേഷണത്തിന്റെ തുടക്ക’ത്തിലെ പഞ്ചാബി- മലയാളം ഗാനം എത്തി
70കളുടെ തുടക്കത്തിൽ മലയാളത്തിലേക്കും തമിഴിലേക്കും തെലുങ്കിലേക്കും, 78ന് ശേഷം തെലുങ്കിലും കന്നടയിലേക്കും 80കളുടെ തുടക്കത്തിൽ ഹിന്ദിയിലേക്കും അഭിനയം വ്യാപിപ്പിച്ചു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമൽ ഹാസന്റെ ചിത്രങ്ങളാണ്.
കഥാപാത്രങ്ങളിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുന്ന നടൻ കൂടിയാണ് കമൽ ഹാസൻ. നിശബ്ദ ചിത്രമായ പുഷ്പകവിമാനം, സ്ത്രീ വേഷത്തില്‍ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യന്‍, അപൂര്‍വ്വ സഹോദരങ്ങള്‍, ദശാവതാരം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് തെളിവാണ്.
Also Read: ‘അസോസിയേഷന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു’; ഡ.ബ്ല്യു.സി.സി
പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യനടനായും കരയിപ്പിക്കുന്ന വിഷാദനായകനായും തന്ത്രശാലിയായ എതിരാളിയായും മാറാൻ ഞൊടിയിടയിൽ കഴിവുള്ള ഈ കലാകാരൻ എഴുപതുകളിൽ എത്തി നിൽക്കുമ്പോഴും ആ തിളക്കത്തിന് ഒട്ടും മാറ്റ് കുറഞ്ഞിട്ടില്ല, ഇനി കുറയാനും പോണില്ല. അഭിനയത്തിന്റെ അഭ്രപാളിയിൽ തിളങ്ങി ആ നടന്റെ നടന വിസ്മയം കാണാൻ നമ്മുക്ക് ഇനിയുമേറെ അവലസരങ്ങളുണ്ടാകട്ടെ. ഇന്ത്യൻ സിനിമയിലെ തന്നെ മുതിർന്ന കലാകാരൻമാരിലൊരാളായ കമൽഹാസന് പുറന്തനാൾ വാഴ്‌ത്തുക്കൾ.