CMDRF

ഇന്ന് ലോക ഹൃദയ ദിനം

നേരത്തെ പ്രായമായവരിലാണ് ഹൃദ്രോഗം കൂടുതലായി കണ്ടിരുന്നതെങ്കില്‍ ഇന്ന് പ്രായഭേദമന്യേ കുട്ടികളില്‍ പോലും പിടിപെടുന്നുണ്ട്.

ഇന്ന് ലോക ഹൃദയ ദിനം
ഇന്ന് ലോക ഹൃദയ ദിനം

ന്ന് ലോക ഹൃദയദിനം. ‘യൂസ് ഹാര്‍ട്ട് ഫോര്‍ ആക്ഷന്‍’ എന്നതാണ് ഈവര്‍ഷത്തെ ഹൃദയാരോഗ്യ ദിനത്തിന്റെ പ്രമേയം. സുസ്ഥിരമായ ഹൃദയ പരിപാലനത്തിലൂടെ ആരോഗ്യ പരമായ പരിതസ്ഥിതി രൂപീകരിക്കാമെന്ന സന്ദേശത്തോടു കൂടിയാണ് ഇത്തവണത്തെ ഹൃദയദിനം എത്തുന്നത്. ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആഗോളതലത്തില്‍ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29 ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്.

മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഒരു വര്‍ഷം 1.7 കോടിയിലധികം ആളുകളാണ് ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ മരണപ്പെടുന്നത്. ആധുനിക കാലത്തില്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും മാറിക്കഴിഞ്ഞിട്ടുണ്ട്. നേരത്തെ പ്രായമായവരിലാണ് ഹൃദ്രോഗം കൂടുതലായി കണ്ടിരുന്നതെങ്കില്‍ ഇന്ന് പ്രായഭേദമന്യേ കുട്ടികളില്‍ പോലും പിടിപെടുന്നുണ്ട്.

Also Read: ആർത്തവ വേദന സഹിക്കാനാവുന്നില്ലേ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നാം വളരെ കരുതലോടെ കാക്കുന്ന ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ നിരവധിയാണ്. നമ്മുടെ മരണത്തിനു വരെ കരണമാകാവുന്ന ചില ഹൃദ്രോഗങ്ങള്‍ ചികില്‍സിച്ച് ഭേദമാക്കാവുന്നവയാണ്. ക്യാന്‍സര്‍ ഹൃദയത്തെ ബാധിക്കില്ല എന്നത് നമുക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നിരുന്നാലും ഹൃദയ ധമനികള്‍ അടഞ്ഞുണ്ടാകുന്ന അസുഖങ്ങളെയാണ് കൂടുതലായും ഹൃദ്രോഗം എന്ന് വിശേഷിപ്പിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ചിട്ടയായ ഭക്ഷണ ശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യത്തിന് പൂര്‍ണ്ണ സംരക്ഷണമേകാനാകും.

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക: കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. എണ്ണ പലഹാരങ്ങള്‍, ജങ്ക് ഫുഡുകള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. വെളിച്ചെണ്ണ, നെയ്യില്‍ പാകം ചെയ്ത ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക.

Also Read: ഹൃദയാഘാതത്തിന് കാരണമാകുമോ മയോണൈസ്?

സമ്മര്‍ദ്ദം ഒഴിവാക്കൂ: മാസസിക സമ്മര്‍ദ്ദം ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിത മാനസിക സംഘര്‍ഷം അനുഭവിക്കുമ്പോള്‍ ശരീരം തുടര്‍ച്ചയായി സ്ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ സ്വതന്ത്രമാക്കും. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സംഘര്‍ഷം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും.

മുട്ട കഴിക്കാം: പ്രോട്ടീന്റെ കലവറ ആണെന്നു മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ് മുട്ട . ദിവസവും മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

വ്യായാമം പതിവാക്കൂ: ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ സമയം മാറ്റിവയ്ക്കുക. യോഗ ശീലമാക്കുന്നതും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഏറെ ഗുണം ചെയ്യും.

പുകവലി വേണ്ട: പുകവലിക്കുന്നതിലൂടെ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മുമ്പ് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Top