കൊച്ചി: കഴിഞ്ഞ മൂന്ന് ദിവസം അടുപ്പിച്ച് കുറഞ്ഞ സ്വർണവിലയിൽ ഇന്ന് പവന് 80 രൂപ വര്‍ധിച്ചു. ഒരു പവന് സ്വര്‍ണത്തിന്റെ വില 55,560 രൂപയാണ്. ഗ്രാമിന് പത്തുരൂപ കൂടി 6945 രൂപയായി. ഇന്നലെ മാത്രം 880 രൂപ ഇടിഞ്ഞ് 56,000 രൂപയില്‍ താഴെ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുകയായിരുന്നു.
ഈ മാസാരംഭത്തിൽ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.