വലിയ ​ഗുണങ്ങളുള്ള കുഞ്ഞൻ തക്കാളി

തക്കാളിയിലെ ലൈക്കോപീൻ എന്ന സംയുക്തം ക്യാൻസർ കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കും.

വലിയ ​ഗുണങ്ങളുള്ള കുഞ്ഞൻ തക്കാളി
വലിയ ​ഗുണങ്ങളുള്ള കുഞ്ഞൻ തക്കാളി

നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട് തക്കാളിക്ക്. ചിലർക്ക് തക്കാളി വെറുതെ കഴിക്കാനും ഇഷ്ടമാണ്. തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി വളരെയധികം നേട്ടങ്ങളാണുള്ളത്. ആരോഗ്യകരമായ ചർമ്മം, ശരീരഭാരം കുറയ്ക്കൽ, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്നു. തക്കാളിയിൽ പ്രധാന കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കണ്ണിനെ സംരക്ഷിക്കാൻ ഇവയ്ക്ക് കഴിയും. കൃഷി ചെയ്യാനും വീട്ടില്‍ വളര്‍ത്താനും എളുപ്പമുള്ള ഒന്നാണ് തക്കാളി.

തക്കാളി സാലഡ്, ജ്യൂസുകൾ, കറികൾ അല്ലെങ്കിൽ സൂപ്പ് മുതലായവയിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. വിറ്റാമിൻ എ, കെ, ബി1, ബി3, ബി5, ബി6, ബി7, വിറ്റാമിൻ സി എന്നിവ പോലുള്ള പ്രകൃതിദത്ത പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് തക്കാളി. ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ക്രോമിയം, കോളിൻ, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിൽ സമൃദ്ധമായ അളവിൽ അടങ്ങിയിട്ടുണ്ട്.

tomato

Also Read: ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം, കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് തക്കാളി. പ്രോസ്റ്റേറ്റ് ക്യാൻസറിലെ ട്യൂമർ വികസനം തടയുന്നതിന് ഉയർന്ന അളവിൽ ബീറ്റാ കരോട്ടിൻ കഴിക്കുന്നത് സഹായകമാണെന്ന് മോളിക്യുലാർ കാൻസർ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

tomato juice

Also Read: പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരി, കഴിക്കാം ദിവസവും ഒരു കോവയ്ക്ക

തക്കാളിയിലെ ലൈക്കോപീൻ എന്ന സംയുക്തം ക്യാൻസർ കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കും. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് കാൻസർ, വയറിലെ കാൻസർ, വൻകുടൽ കാൻസർ എന്നിവ. വിറ്റാമിൻ എ, ഇരുമ്പ്, പൊട്ടാസ്യം എന്നിവ തക്കാളിയിലുണ്ട്. ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്നതിന് പ്രധാനമാണ്. ടൈപ്പ്-2 പ്രമേഹത്തിന്റെ സങ്കീർണ്ണതകൾ കുറയ്ക്കാനും തക്കാളി ഫലപ്രദമാണെന്ന് വിദ​ഗ്ധർ പറയുന്നു.

തക്കാളിയിൽ ഹൃദയത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രധാന ഘടകമായ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. തക്കാളി പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണെന്നും അത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുമെന്നും അങ്ങനെ ഹൃദയത്തിന് സംരക്ഷണം നൽകുന്നതായും പഠനങ്ങൾ പറയുന്നു.

tomato slice

Also Read: തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, മുറിവുകൾ പെട്ടെന്ന് സുഖപ്പെടുത്താനും ഇവൻ സൂപ്പറാ

തക്കാളി ജ്യൂസ് രൂപത്തിലാക്കി ചർമ്മത്തിൽ പുരട്ടുന്നത് സൂര്യാഘാതം അകറ്റാൻ സഹായിക്കും. അവയുടെ ദിവസേനയുള്ള ഉപഭോഗം ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന എണ്ണമറ്റ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യമാണ് ഈ പ്രവർത്തനത്തിന് കാരണം. പുകവലി മൂലം ശരീരത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാൻ തക്കാളിക്ക് കഴിയും. സിഗരറ്റ് പുക മൂലമുണ്ടാകുന്ന അർബുദങ്ങളിൽ നിന്ന് മനുഷ്യ ശരീരത്തെ സംരക്ഷിക്കാൻ കഴിയുന്ന കൊമാരിക് ആസിഡും ക്ലോറോജെനിക് ആസിഡും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.

Top