തിരുവനന്തപുരം: നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായി കേരളത്തിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ഒക്ടോബർ 11ന് ദുർഗാഷ്ടമിയും 12ന് മഹാനവമിയും. 13നാണ് വിജയദശമി, വിദ്യാരംഭം, പൂജയെടുപ്പ്. മഹാനവമിയും വിജയദശമിയും പൊതു അവധി ദിവസങ്ങളായിരുന്നു. ഈ വർഷം മഹാനവമിയും വിജയദശമിയും പ്രവൃത്തിദിനങ്ങളല്ലാത്ത രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ്. അതിനാൽ രണ്ട് പൊതു അവധി ദിവസങ്ങൾ ഈ വർഷം നഷ്ടമായിട്ടുണ്ട്.
Also Read: ചൊക്രമുടി കയ്യേറ്റം; ഉദ്യോഗസ്ഥർക്കെതിരെ നടപടി
പൂജവെക്കുന്നത് ഓക്ടോബർ 10ന് വൈകിട്ടായതിനാൽ ദുർഗാഷ്ടമി ദിവസമായ ഒക്ടോബർ 11ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേരള ബ്രാഹ്മണസഭ സർക്കാരിന് നിവേദനം നൽകിയിരുന്നു. പൂജവെപ്പിന് ശേഷം അക്ഷരങ്ങൾ വായിക്കാനോ എഴുതാനോ പാടില്ലെന്നത് ആചാരമാണെന്ന് ബ്രാഹ്മണസഭ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.