CMDRF

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷം ബൈഡന്റെ ആദ്യ പൊതുപ്രസംഗം നാളെ

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷം ബൈഡന്റെ ആദ്യ പൊതുപ്രസംഗം നാളെ
തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷം ബൈഡന്റെ ആദ്യ പൊതുപ്രസംഗം നാളെ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷം ജോ ബൈഡന്റെ ആദ്യ പൊതുപ്രസംഗം നാളെ നടക്കും. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം. തനിക്കു പകരം കമല ഹാരിസിന്റെ പേരു നിർദ്ദേശിച്ചാണ് ബൈഡൻ പിൻമാറിയത്. . മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനാർത്ഥി പിന്മാറുന്ന സംഭവം.

അതേസമയം, പിൻമാറ്റത്തിന് ശേഷം, സ്ഥാനാർഥിയാകാൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് എന്ന നിലയ്ക്കുള്ള ജോലികളിലാണു പൂർണ ശ്രദ്ധയെന്നും കമലയെ പിന്തുണയ്ക്കുമെന്നും ബൈഡൻ പറഞ്ഞു. കമല ഹാരിസ് കളത്തിലെത്തിയതോടെ ഡെമോക്രാറ്റിക് പാർട്ടിയിൽ പുത്തനുണർവെന്നാണു നേതാക്കൾ പറയുന്നത്. യുഎസ് പാർലമെന്റായ കോൺഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങളും സംസ്ഥാന ഗവർണർമാരും കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ തന്നെ പതറിയതോടെ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണെമന്ന് ഡെമോക്രാറ്റുകൾ തന്നെ ആവശ്യപ്പെട്ടിരുന്നു, പിന്നാലെയായിരുന്നു തീരുമാനം.

Top