കോഴിക്കോട്: ആറാം വിരല്‍ ശസ്ത്രക്രിയയ്ക്കെത്തിയ കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ്. കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായില്‍ പഞ്ഞിയുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്. പിന്നീട് കൈയില്‍ ആറാം വിരല്‍ ഉള്ളതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.
നാവില്‍ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ശസ്ത്രക്രിയ നടത്തിയതിന് ഡോക്ടര്‍ മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ കുടുംബം കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയി. പിന്നാലെ അധികൃതരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു. കുടുംബത്തിന് പരാതി ഇല്ലെങ്കിലും പ്രിന്‍സിപ്പല്‍ തലത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് സുപ്രണ്ട് പറഞ്ഞു.