ബിയര്‍ അമിതമായാല്‍ ആപത്ത്

ബിയര്‍ അമിതമായാല്‍ ആപത്ത്
ബിയര്‍ അമിതമായാല്‍ ആപത്ത്

ന്ന് എല്ലാവരും ഒരു പോലെ കഴിക്കാന്‍ ഇഷ്ടപ്പടുന്ന ഒന്നാണ് ബിയര്‍. മറ്റ് ലഹരി പാനീയങ്ങളെ അപേക്ഷിച്ച് അത്ര ദോഷകരമല്ലെന്നാണ് പൊതുവേ ബിയറിനെക്കുറിച്ച് പറയാറുള്ളത്. അതിനാല്‍ തന്നെ പലരും ഇത് കണക്കില്ലാതെ ധാരാളം കുടിക്കുന്നു എന്നാല്‍ പതിവായി ബിയര്‍ കഴിക്കുന്നത് ഇനി പറയുന്ന രോഗങ്ങള്‍ക്ക് കാരണമാകും,പതിവായി ബിയര്‍ കുടിക്കുന്നത് ശരീരത്തിന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാക്കുന്നു. കാരണം കലോറി കൂടിയ പാനീയമാണ് ബിയര്‍. ദിവസവും ബിയര്‍ കുടിക്കുന്നതിലൂടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. ഇത് പൊണ്ണത്തടിയിലേക്ക് നയിക്കും.

സ്ഥിരമായി ബിയര്‍ കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് ഫാറ്റി ലിവര്‍, ഹെപ്പറ്റൈറ്റിസ്, ലിവര്‍ സിറോസിസ് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ദിവസവും ബിയര്‍ കുടിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഉടന്‍ തന്നെ അത് നിയന്ത്രിക്കുക. സന്തോഷ വേളകള്‍ ആനന്തകരമാക്കാന്‍ കഴിക്കുന്ന ബിയര്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. ദിവസവും ബിയര്‍ കുടിക്കുന്നവരില്‍ സ്‌ട്രെസ്സ്, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമിതമായി ബിയര്‍ കുടിക്കുന്നത് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തും. ഇത് മൂലം ഗുരുതരമായ പല വലിയ രോഗങ്ങള്‍ക്കും ഇവ കാരണമായേക്കാം. അതിനാല്‍ രാത്രിയില്‍ അമിതമായോ പതിവായോ ബിയര്‍ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ബിയര്‍ പതിവായിട്ടോ അമിതമായിട്ടോ കഴിക്കുന്നത് ശരീരത്തില്‍ ക്യാന്‍സറിന് കാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ഇവ നിയന്ത്രിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കുറഞ്ഞ അളവില്‍ ബിയര്‍ കഴിക്കുന്നത് ഹൃദയരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ ഇത് നിങ്ങളുടെ ഹൃദയത്തിന് വളരെ ദോഷം ചെയ്യും. ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയിലേക്ക് ഇവ നയിക്കുന്നു.

Top