CMDRF

അധികമായാൽ ശർക്കരയും വിഷം!

എന്തും അമിതമാവുമ്പോൾ ശരീരത്തിന് കേട് ആകുന്നതു പോലെ ശര്‍ക്കര അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

അധികമായാൽ ശർക്കരയും വിഷം!
അധികമായാൽ ശർക്കരയും വിഷം!

മ്മളിൽ പലരും പഞ്ചസ്സാരയെക്കാള്‍ നല്ലത് ശര്‍ക്കരയാണൈന്ന് കരുതി, ചായയില്‍ വരെ ശര്‍ക്കര ചേര്‍ക്കുന്നവരാണ്. ശര്‍ക്കരയ്ക്ക് ആണെങ്കിൽ നിരവധി ആരോഗ്യ വശങ്ങളുമുണ്ട്. എന്നാല്‍, ഇതേ ശര്‍ക്കര അമിതമായി കഴിച്ചാല്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. പഞ്ചസ്സാര പോലെ തന്നെ നിരവധി ദോഷങ്ങളാണ് ശര്‍ക്കരയും മനുഷ്യ ശരീരത്തിന് നല്‍കുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം.

ആദ്യം ഗുണങ്ങള്‍ അറിഞ്ഞാലോ

ധാരാളം അയേണ്‍, കാല്‍സ്യം, മാഗ്നീഷ്യം, പൊട്ടാസ്യം എന്നീ മിനറല്‍സും അതുപോലെതന്നെ ശര്‍ക്കരയില്‍ വിറ്റമിന്‍ ബി എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ നമ്മുടെ ആരോഗ്യത്തിന് വളരെ ഏറെ നല്ലതാണ്. അതുപോലെ, ശര്‍ക്കരയില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍, ഇത് നമ്മുടെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ദഹനത്തിന് സഹായിക്കും. ശരീരം ശുദ്ധീകരിക്കാനും, ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ശര്‍ക്കര ഏറെ നല്ലതാണ്.

ദോഷവശങ്ങളും അറിയണം

ധാരാളം ഗുണങ്ങള്‍ ഉള്ളത് പോലെ തന്നെ ശര്‍ക്കരയ്ക്ക് ഏറെ ദോഷവശങ്ങളും ഉണ്ട്. ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി ഒരു ദിവസം അമിതനമായി ശര്‍ക്കര കഴിച്ചാല്‍ ഇത് ശരീരത്തില്‍ കലോറി വര്‍ദ്ധിക്കുന്നതിന് കാരണാകുന്നു. കലോറി വര്‍ദ്ധിക്കുന്നത് നമ്മുടെ ശരീരഭാരം വര്‍ദ്ധിക്കുന്നതിനും കാരണമാണ്.

Also Read: നിസ്സാരക്കാരനല്ലട്ടോ ആപ്രിക്കോട്ട്

പ്രമേഹം ഉണ്ടാക്കും?

പഞ്ചസാരയെ പോലെ തന്നെ ശര്‍ക്കര കഴിക്കുന്നതും പ്രമേഹത്തിന് കാരണമാകുന്ന കാരണമാണ്, പഞ്ചസ്സാരയെ അപേക്ഷിച്ച്‌ ശര്‍ക്കരയില്‍ ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറവാണെങ്കിലും അമിതമായി കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുന്നു. അതിനാല്‍, പ്രമേഹ രോഗികള്‍ ശര്‍ക്കര കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

JAGGERY

ദഹന പ്രശ്‌നം

എന്തും അമിതമാവുമ്പോൾ ശരീരത്തിന് കേട് ആകുന്നതു പോലെ ശര്‍ക്കര അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പ്രത്യേകിച്ച്‌, വയറിളക്കം, അസിഡിറ്റി, വയറുവേദന എന്നിങ്ങനെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് ഇത് നയിക്കുന്നു.

പല്ലിന്റെ ആരോഗ്യം

ശര്‍ക്കരയുടെ ഉപയോഗം പല്ലുകളുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്നുണ്ട്. കാരണം, ശര്‍ക്കര കഴിച്ചതിന് ശേഷം പല്ലുകള്‍ കൃത്യമായി ക്ലീന്‍ ചെയ്തില്ലെങ്കില്‍ പല്ലുകളില്‍ കേടുപാടുകള്‍ സംഭവിക്കുന്നതിന് ഇത് കാരണമാകുന്നു.

Also Read: വീട്ട്മുറ്റത്തുള്ള പേരയ്ക്ക ആളത്ര നിസ്സാരക്കാരനല്ല

വൃക്ക

ശര്‍ക്കരയില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ അമിതമായി ശര്‍ക്കര കഴിക്കുന്നത് ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് വൃക്കയുടെ ആരോഗ്യം ഇല്ലാതാക്കുന്നതിലേയ്ക്ക് നയിക്കാം.

ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍…

ആരോഗ്യത്തിന് ഏറെ നല്ലതാണ് ശര്‍ക്കര. അതിനാല്‍ തന്നെ വളരെ മിതമായ അളവില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രമേഹ രോഗികള്‍ ശര്‍ക്കര കഴിക്കുന്നതിന് മുന്‍പ് ഒരു ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.

ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.

Top