അമിതമായാല്‍ ടൂറിസവും ആപത്തോ

അമിതമായാല്‍ ടൂറിസവും ആപത്തോ
അമിതമായാല്‍ ടൂറിസവും ആപത്തോ

നാടിന്റെ വികസനത്തിന് വളരെ അധികം സഹായകരമായ ഒരു ഘടകമാണ് ടൂറിസം . എന്നാല്‍ ഇത് കൂടി പോയാലോ ? അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ ചൊല്ല് . ടൂറിസത്തിന് പ്രാധാന്യം നല്‍കുന്ന മനോഹരവും, വൈവിധ്യവുമായ കാഴ്ച്ചകളാല്‍ സമ്പന്നമായ ഇന്ത്യ . എന്നാല്‍ ഇന്ന് ഇന്ത്യയിലെ പല സ്ഥലങ്ങളും ടൂറിസത്തിന്റെ അതിപ്രസരം കാരണം ബുദ്ധിമുട്ടുന്നുണ്ട്, ഇത്തരത്തില്‍ ഓവര്‍ ടൂറിസം കാരണം ബുദ്ധിമുട്ടുന്ന നമ്മുടെ കേരളത്തിലെ പ്രധാനപെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആണ് മൂന്നാര്‍. തേയിലത്തോട്ടങ്ങളും മലനിരകളും പച്ചപ്പിന്റെ കാഴ്ച്ചയൊരുക്കുന്ന മൂന്നാര്‍ ഇന്ന് സഞ്ചാരികളുടെ തിരക്കില്‍പ്പെട്ട് വലയുകയാണ്.അതുപോലെ തന്നെ ഓവര്‍ ടുറിസം കൊണ്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന മറ്റൊരു സ്ഥലമായ ലഡാക്ക് ബൈക്ക് യാത്രികര്‍ക്കും, ആത്മീയത അന്യോഷിക്കുകുന്നവര്‍ക്കും, ബുദ്ധമതം പിന്തുടരുന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഇവിടം .സമീപ കാലങ്ങളില്‍ വിനോദസഞ്ചാരികളുടെ വരവ് കുതിച്ചുയരുന്നതിന് ഈ സ്ഥലം സാക്ഷ്യം വഹിക്കുന്നു.

മനോഹരമായ ബീച്ചുകളും ,വര്‍ണ്ണാഭമായ രാത്രി ജീവിതവും , പോര്‍ച്ചുഗീസ് പൈതൃകം കൊണ്ടും പേരുകേട്ട ഗോവയുടെ സ്ഥിതിയും മോശമല്ല .ഓരോ വര്‍ഷവും ദശലക്ഷകണക്കിന് വിനോദസഞ്ചരികളുടെ കുതിച്ചു ചാട്ടം കടുത്ത ജന തിരക്കിലേക്ക് നയിക്കുന്നുണ്ട്. പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും, ഹിമാലയത്തിന്റെ വിശാലമായ കാഴ്ച്ചകളും കൊണ്ട് പ്രശസ്തമാണ് ഡാര്‍ജിലിംഗ്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ പ്രശസ്ത സ്ഥലമായ ഈ ഹില്‍ സ്റ്റേഷന്‍ ഇപ്പോള്‍ മനുഷ്യ ഗതാഗതവുമായി പൊരുതുകയാണ്.
ഐതിഹാസികമായ താജ്മഹലിന്റെ ആസ്ഥാനമെന്ന നിലയില്‍ ആഗ്ര ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഈ നഗരം. താജ്മഹലിന്റെ അപാരമായ ജനപ്രീതിയും ജനത്തിരക്കും നീണ്ട ക്യൂവുകള്‍ക്കും മലിനീകരണത്തിനും കാരണമായി. ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന മണാലി, പ്രകൃതിരമണീയതയ്ക്കും സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ട ഒരു പ്രശസ്തമായ ഹില്‍സ്റ്റേഷനാണ്. എങ്കിലും സഞ്ചാരികളുടെ കുത്തൊഴുക്ക് അടുത്ത കാലത്തായി ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. ലോകത്തിന്റെ യോഗാ തലസ്ഥാനമായ ഋഷികേശ് ഒരു ആത്മീയ കേന്ദ്രവും സാഹസിക കേന്ദ്രവുമാണ്. യോഗ റിട്രീറ്റുകള്‍, ആശ്രമങ്ങള്‍, സാഹസിക യാത്രകള്‍ എന്നിവയാല്‍ ഈ സ്ഥലം ശ്രദ്ധേയമാണ്.എന്നാല്‍ വിനോദസഞ്ചാരമേഖലയിലെ അപാരമായ വളര്‍ച്ച ഇവിടെ മലിനീകരണത്തിനും വനനശീകരണത്തിനും കാരണമായി.

Top