‘ജീവനോടെ ഇല്ലെങ്കിലും കാത്തിരിപ്പിനൊരു ഉത്തരം വേണം’; വിശ്വാസം നഷ്ടപ്പെട്ടെന്ന് അർജുന്റെ കുടുംബം
കോഴിക്കോട്: അങ്കോലയ്ക്കുസമീപം കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് കുടുംബം. തിരച്ചില്‍ ഏഴാംദിനവും തുടരുമ്പോള്‍ ഇനി ഏത് അവസ്ഥയിലാണ് അര്‍ജുനെ കിട്ടുകയെന്ന് അറിയില്ലെന്നും സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.