പച്ചക്കറി വിലവർധന പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്
തിരുവനന്തപുരം; സംസ്ഥാനത്തെ പച്ചക്കറി വിലവർധന പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്. ഇടനിലക്കാരില്ലാതെ പച്ചക്കറി ശേഖരിച്ച് വിൽപന നടത്താൻ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറണമെന്ന് മന്ത്രി നിർദേശിച്ചു.