വില്ലന്‍ പരിവേഷമണിഞ്ഞ് സോഷ്യല്‍മീഡിയ, ജീവനെടുത്ത് സൈബര്‍ ബുള്ളിയിങ്
പുത്തന്‍ തലമുറയുടെ ദൈനംദിന ജീവിതതില് കൂടുതല്‍ സമയവും സോഷ്യല്‍മീഡിയ ഉപയോഗം അപഹരിച്ചു കഴിഞ്ഞിരിക്കുന്നു. ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്നിടത്തു നിന്നും അടിമപ്പെടലിലേക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇത്തരം സാമൂഹ്യമാധ്യമങ്ങളെ കൂടാതെ മുന്നോട്ടുപോകാനാകില്ല എന്നായി. എന്തും അധികമായാല്‍ അമൃതും വിഷമെന്നു