ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ കൂട്ടത്തല്ല്; പരുക്കേറ്റ പ്രതിപക്ഷ അംഗത്തിനെ പുറത്തെത്തിച്ചത് വീല്‍ ചെയറില്‍
റോം: ജി7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍തല്ലി. സംഘര്‍ഷത്തിനിടെ പരുക്കേറ്റ പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗമായ ലിയോനാര്‍ഡോ ഡോണോയെ വീല്‍ചെയറിലാണ് പുറത്തെത്തിച്ചത്.കൂടുതല്‍ പ്രദേശങ്ങള്‍ക്ക് സ്വയംഭരണം നല്‍കാനുള്ള ബില്ലിനെതിരെയാണ് പാര്‍ലമെന്റില്‍ പ്രതിഷേധമുണ്ടായത്.