പ്രജ്വല്‍ രേവണ്ണ മെയ് 31-ന് കീഴടങ്ങും; നീക്കം ഡിപ്ലൊമാറ്റിക് പാസ്പോര്‍ട്ട് റദ്ദാക്കുന്നത് ഒഴിവാക്കാന്‍
ബെംഗളുരു: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ എംപി പ്രജ്വല്‍ രേവണ്ണ മെയ് 31-ന് കീഴടങ്ങും. ജര്‍മ്മനിയിലേക്ക് കടന്ന പ്രജ്വല്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാരജാകാന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ പ്രജ്വലിന്റെ ഡിപ്ലൊമാറ്റിക് പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കത്തിലായിരുന്നു വിദേശകാര്യമന്ത്രാലയം.