ഖജനാവില്‍ നിന്ന് പണം മുടക്കിയിട്ടില്ല; മുഖ്യമന്ത്രി വിദേശത്ത് പോയത് സ്വന്തം ചെലവില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്നു പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചില്ല.