സിദ്ധാർത്ഥിന്റെ മരണം; ഫൊറൻസിക് സംഘം ഇന്ന് പൂക്കോട്ട്, മൃതദേഹം ആദ്യം കണ്ടവരെ ചോദ്യംചെയ്യും
വയനാട്: വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണത്തിൽ സിബിഐ ഇന്ന് ഹോസ്റ്റലിലെത്തി പരിശോധന നടത്തും. സിദ്ധാർഥിനെ മരിച്ച നിലയിൽ ആദ്യം കണ്ടവരോട് ഹാജരാകാൻ സിബിഐ നിർദേശം നൽകിയിട്ടുണ്ട്. രാവിലെ ഒമ്പത് മണിക്ക് കോളേജിലെത്താനാണ് നിർദേശം.