മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമി വീണ്ടും അളക്കും
തിരുവനന്തപുരം: മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് നില്ക്കുന്ന ഭൂമി വീണ്ടും അളക്കും. മുമ്പ് ഭൂമി അളന്നപ്പോള്‍ പിശകുണ്ടായെന്ന് ഉടമകള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. അടുത്തയാഴ്ച ഹെഡ് സര്‍വ്വേയിലൂടെ നേതൃത്വത്തില്‍ റിസോര്‍ട്ട് ഉടമകളുടെ സാന്നിധ്യത്തിലാണ് അളക്കുക.