വാഹന ഇന്‍ഷുറന്‍സ്; ഉടമയ്ക്ക് കമ്പനിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്: കോമ്പറ്റീഷന് കമ്മിഷന് ഓഫ് ഇന്ത്യ
വാഹനം വാങ്ങുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോമ്പറ്റീഷന് കമ്മിഷന് ഓഫ് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കി. വാഹനനിര്‍മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ച്ചേഴ്സിനു കമ്മിഷന് നേരത്തേ നല്കിയ നിര്‍ദേശമാണു വിവരാവകാശപ്രകാരം ലഭിച്ചത്.