വയനാട് ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് വയനാട് കരകയറുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത് സന്തോഷമാണെന്നും മഴ മാറിയാല്‍ വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.