മലബാർ ഇൻറർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡിൻറെ കരട് പദ്ധതി റിപ്പോർട്ടിന് അംഗീകാരം
തിരുവനന്തപുരം: മലബാർ ഇൻറർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡിൻറെ കരട് പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് തയാറാക്കി സമർപ്പിച്ച സാമ്പത്തിക ഘടന റിപ്പോർട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും.