CMDRF

അവസാന ചിത്രത്തിന് വിജയ് വാങ്ങുന്നത് വമ്പൻ പ്രതിഫലം

2025 ൽ ആണ് ചിത്രം തിയറ്ററുകളിലെത്തുക. ഒക്ടോബറോടെ ദളപതി 69 ന്റെ ചിത്രീകരണം ആരംഭിക്കും.

അവസാന ചിത്രത്തിന് വിജയ് വാങ്ങുന്നത് വമ്പൻ പ്രതിഫലം
അവസാന ചിത്രത്തിന് വിജയ് വാങ്ങുന്നത് വമ്പൻ പ്രതിഫലം

ജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുകയാണ് നടൻ വിജയ്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ടാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. സെപ്റ്റംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക. തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണിത്.

ദളപതി 69 ആണ് വിജയുടെ അവസാന ചിത്രം. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. ചിത്രത്തിനായി നടൻ വാങ്ങുന്നത് വൻ പ്രതിഫലമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിയാസത്തിന്റെ റിപ്പോർട്ട് പ്രകാരം 220 കോടിയാണ് വിജയ് യുടെ പ്രതിഫലം.

Also Read: ദ ഗോട്ട് ആയിരുന്നില്ല ചിത്രത്തിന്റെ ആദ്യ പേര്: വെങ്കട് പ്രഭു

2025 ൽ ആണ് ചിത്രം തിയറ്ററുകളിലെത്തുക. ഒക്ടോബറോടെ ദളപതി 69 ന്റെ ചിത്രീകരണം ആരംഭിക്കും. ആര്‍ആര്‍ആര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ച ഡിവിവി ദനയ്യയാണ് ദളപതി 69 നിർമ്മിക്കുന്നത്.

ഗോട്ടിലെ വിജയ് യുടെ പ്രതിഫലം 200 കോടിയാണെന്ന് നിർമാതാവ് അർച്ചന കൽപതി വെളിപ്പെടുത്തിയിട്ടുണ്ട്. 400 കോടി ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. സിനിമ വൻ വിജയമായിരിക്കുമെന്ന പ്രതീക്ഷയും അർച്ചന പങ്കവെക്കുന്നുണ്ട്. നിർമ്മാതാവിന്റെ വെളിപ്പെടുത്തല്‍ ചർച്ചയായിട്ടുണ്ട്.

Top