CMDRF

പ്രണയമെന്ന പേരിൽ പീഡനം, ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതിക്ക് 10 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും

തൃശൂർ: സോഷ്യൽ മീഡിയ വഴി പ്രണയം നടിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 1,50,000 രൂപ പിഴയും വിധിച്ചു. ചെറായി തൊണ്ടിത്തറയിൽ കൃഷ്ണരാജിനാണ് (36) തൃശൂർ അതിവേഗ പോക്‌സോ കോടതി നമ്പർ രണ്ട് ജഡ്ജി ജയപ്രഭു ശിക്ഷ വിധിച്ചത്.

2016 ഡിസംബറിലാണ് സംഭവം. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് പെൺകുട്ടിയെ വയനാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടി അറിയാതെ ഈ ദൃശ്യം മൊബൈലിൽ പകർത്തി. ഈ ദൃശ്യം ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് 2017 മേയിൽ പല ദിവസങ്ങളിലായി ചെറായിയിലെ റിസോർട്ടിലും പിന്നീട് പ്രതി താമസിച്ചിരുന്ന വാടക വീട്ടിലും വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്.

നെടുപുഴ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും കൂടാതെ അഞ്ച് മുതലുകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ കെ എൻ വിവേകാനന്ദൻ, സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എ സുനിത, അഡ്വ. ഋഷിചന്ദ് എന്നിവർ ഹാജരായി. അതേസമയം പ്രോസിക്യൂഷനെ സഹായിക്കാൻ ശ്രീജിത്ത്, സംഗീത് എന്നിവരും ഉണ്ടായിരുന്നു.

Top