ബംഗളുരു: ബംഗളുരുവിൽ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ – ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ടോസ് വൈകുന്നു. മേഘാവൃതമായ അന്തരീക്ഷമായതിനാല്‍ മഴ ഉടനെയൊന്നും കുറയുന്ന ലക്ഷണമില്ലെന്നാണ് റിപ്പോർട്ട്. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ തുടരുമെന്നതില്‍ മത്സരം നടക്കുമോ എന്നുള്ള കാര്യത്തില്‍ പോലും ഉറപ്പില്ല.