CMDRF

ടോസ് തനിക്ക് മത്സരത്തേക്കാള്‍ സമ്മര്‍ദ്ദം നല്‍കുന്നു; റുതുരാജ് ഗെയ്ക്ക്‌വാദ്‌

ടോസ് തനിക്ക് മത്സരത്തേക്കാള്‍ സമ്മര്‍ദ്ദം നല്‍കുന്നു; റുതുരാജ് ഗെയ്ക്ക്‌വാദ്‌
ടോസ് തനിക്ക് മത്സരത്തേക്കാള്‍ സമ്മര്‍ദ്ദം നല്‍കുന്നു; റുതുരാജ് ഗെയ്ക്ക്‌വാദ്‌

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഒമ്പത് മത്സരങ്ങളിലും ടോസില്‍ ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്ക്‌വാദ്‌ പരാജയപ്പെട്ടു. പിന്നാലെ ടോസ് തനിക്ക് മത്സരത്തേക്കാള്‍ സമ്മര്‍ദ്ദം നല്‍കുന്നുവെന്ന് പറയുകയാണ് ചെന്നൈ നായകന്‍.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. 62 റണ്‍സ് നേടിയ റുതുരാജ് ഗെയ്ക്ക്‌വാദ്‌ ടോപ് സ്‌കോററായി. എന്നാല്‍ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തി.ടോസ് ഏതൊരു മത്സരത്തിലും നിര്‍ണായകമാണ്. അവിടെ വിജയിച്ചില്ലെങ്കില്‍ അത് മത്സരത്തില്‍ തിരിച്ചടിയാകും. പഞ്ചാബിനെതിരെ 50 മുതല്‍ 60 റണ്‍സ് വരെ കുറവാണ് ചെന്നൈ സ്‌കോര്‍ ചെയ്തത്. ഈ പിച്ചില്‍ 180 റണ്‍സിലെത്തുക ഏറെ ബുദ്ധിമുട്ടാണ്. എങ്കിലും അതിനായി ശ്രമിച്ചു. പഞ്ചാബിനെതിരെ നേടിയ 162 റണ്‍സിന് പ്രതിരോധിക്കാന്‍ കഴിയില്ലെന്നും റുതുരാജ് പറഞ്ഞു.

Top