ഇ.പിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം കത്തും; പരിഹസിച്ച് കെ.സുധാകരന്‍

ഇ.പിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം കത്തും; പരിഹസിച്ച് കെ.സുധാകരന്‍
ഇ.പിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം കത്തും; പരിഹസിച്ച് കെ.സുധാകരന്‍

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ട്ടി തീരുമാനത്തെ പരിഹസിച്ച് കെ.സുധാകരന്‍. അഴിമതിയുടെ കൊട്ടാരത്തിന്റെ കാവല്‍ക്കാരനാണ് ഇ.പി.ജയരാജനെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇ പിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം മുഴുവന്‍ കത്തും. പിണറായി വിജയനടക്കം അകത്തുപോകും. സെഞ്ച്വറി അടിച്ച പ്ലെയറെപ്പോലെ അല്ലേ ഇ പി സി.പി.എം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് ഇറങ്ങിപ്പോയതെന്ന് സുധാകരന്‍ വിമര്‍ശിച്ചു. പിണറായി വിജയനെ സംരക്ഷിക്കാനാണ് സിപിഎം ഇ പിക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും പിണറായിയെ രക്ഷിക്കാനല്ലെങ്കില്‍ പിന്നെ എന്തിന് ജയരാജന്‍ ഇതെല്ലാം മറച്ചുവെക്കണമെന്നും സുധാകരന്‍ ചോദിച്ചു.

പിണറായിയോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇ.പി മാറി നില്‍ക്കണമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സി.പി.എം ജയരാജന് നല്‍കിയ ഉപദേശം. ചെയ്തതും പോരാ കട്ടതും പോരാ എന്നിട്ട് അത് പറഞ്ഞ ആളുകള്‍ക്കെതിരെ കേസ് കൊടുക്കണം എന്നാണ് പാര്‍ട്ടി നല്‍കിയ ഉപദേശം അതിന്റെ സന്തോഷമാണ് ഇന്നലെ കണ്ടതെന്നും സുധാകരന്‍ പ്രതികരിച്ചു.

Top