തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് ഉള്ളി വില. സവാള കിലോക്ക് 85 രൂപയും ചെറിയ ഉള്ളിക്ക് 60 രൂപയും വെള്ളുത്തുള്ളിക്ക് 330 രൂപയുമാണ് വില. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യത്തിന് ഉള്ളി കയറ്റുമതി ചെയ്യാത്തതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കനത്ത മഴയെ തുടർന്ന് ഉള്ളികൾ നശിക്കുകയും പാടങ്ങൾ വെള്ളത്തിലാവുകയും ചെയ്തതിനാൽ വിളവെടുപ്പ് വൈകിയതും വില വർധനവിന് കാരണമാണ്.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റുകള്‍ ഉണര്‍ന്ന് തുടങ്ങിയിട്ടുണ്ട്. നിലവിലെ സ്റ്റോക്കുള്ള ഉള്ളികളാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ കയറ്റി അയക്കുന്നത്. കേരളത്തില്‍ നിന്നും പോകുന്ന വാഹനങ്ങള്‍ ദിവസങ്ങളോളം കാത്തു കിടന്ന ശേഷമാണ് ഉള്ളി ലഭിക്കുന്നത്. കാലാവസ്ഥ അനുകൂലമായി തുടര്‍ന്നാല്‍ പ്രതിസന്ധി മറികടക്കാമെന്നാണ് പ്രതീക്ഷ.
Also Read: മാനസികാവസ്ഥ പരിഗണിച്ചു; 16കാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി
സവാള വിലയുടെ വര്‍ധനവ് ബാക്കി വിഭവങ്ങളുടെ വില്പനയെയും ബാധിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളി എത്താതെ വില കുറയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കര്‍ണാടകയിലും മഴ തുടര്‍ന്നാല്‍ സവാള വില 100 കടക്കും. ഉൽപാദനം കുറഞ്ഞതിനാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയിൽ നിന്നും അധികം ഉള്ളി കയറ്റി വിടുന്നില്ല.