CMDRF

ടൂറിസം സഹകരണത്തിന് സുപ്രധാന ചുവടുവെപ്പുമായി: കുവൈത്ത്-ബഹ്റൈന്‍

ടൂറിസം സഹകരണത്തിന് സുപ്രധാന ചുവടുവെപ്പുമായി: കുവൈത്ത്-ബഹ്റൈന്‍
ടൂറിസം സഹകരണത്തിന് സുപ്രധാന ചുവടുവെപ്പുമായി: കുവൈത്ത്-ബഹ്റൈന്‍

കുവൈത്ത് സിറ്റി: ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പുമായി കുവൈത്തും ബഹ്റൈനും. മൂന്നു വര്‍ഷത്തെ ടൂറിസം സഹകരണ കരാറിന്റെ എക്‌സിക്യൂട്ടിവ് പ്രോഗ്രാമില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കുവൈത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചര്‍ മന്ത്രി അബ്ദുല്‍റഹ്‌മാന്‍ അല്‍ മുതൈരി, ബഹ്റൈനിലെ ടൂറിസം മന്ത്രി ഫാത്തിമ അല്‍ സൈറാഫി എന്നിവര്‍ തങ്ങളുടെ സര്‍ക്കാറുകളെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പുവെച്ചു. 2024, 2025, 2026 വര്‍ഷങ്ങളിലേക്കാണ് സഹകരണ കരാര്‍.

ടൂറിസം മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട വൈദഗ്ധ്യത്തിന്റെയും വിവരങ്ങളുടെയും കൈമാറ്റം, സംയുക്ത ടൂറിസം ഇവന്റുകള്‍ സംഘടിപ്പിക്കല്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങള്‍ക്കുള്ളില്‍ പ്രമോഷനല്‍ പരിപാടികള്‍ ശക്തിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ ടൂറിസത്തിന്റെ വിവിധ മേഖലകള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നതായി അല്‍ മുതൈരി പറഞ്ഞു. ദേശീയ സാമ്പത്തിക വളര്‍ച്ചക്ക് ഗണ്യമായ സംഭാവന നല്‍കുന്ന സുപ്രധാന മേഖലയാണ് വിനോദസഞ്ചാരം. ഇതില്‍ വിവിധ മേഖലകളില്‍ ജി.സി.സി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെ താല്‍പര്യവുമായി കരാര്‍ യോജിക്കുന്നതായും അല്‍ മുതൈരി വ്യക്തമാക്കി.

കുവൈത്തുമായുള്ള ടൂറിസം സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ താല്‍പര്യം അല്‍ സൈറാഫി വ്യക്തമാക്കി. ജി.സി.സി ടൂറിസത്തെ പുതിയ ചക്രവാളങ്ങളിലേക്ക് ഉയര്‍ത്താനുള്ള വിപുല ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും സൂചിപ്പിച്ചു. രാജ്യത്ത് ആഭ്യന്തരമായും അന്തര്‍ദേശീയമായും ആകര്‍ഷകമായ ടൂറിസം അന്തരീക്ഷം സൃഷ്ടിക്കുന്നതിലും സുസ്ഥിര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിലും കുവൈത്ത് ശ്രദ്ധ കേന്ദ്രീകരിച്ചുവരുകയാണ്.

Top