CMDRF

വിമാന ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്ത് വിനോദ സഞ്ചാരികൾ

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ദീപാവലിയോട് അനുബന്ധിച്ച് ഫ്ലൈറ്റ് ബുക്കിംഗുകൾ 85% ആണ് വർദ്ധിച്ചിരിക്കുന്നത്.

വിമാന ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്ത് വിനോദ സഞ്ചാരികൾ
വിമാന ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്ത് വിനോദ സഞ്ചാരികൾ

വധിക്കാലത്ത് വീട്ടിൽ ചടഞ്ഞ് കൂടിയിരിക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിവരികയാണ്. കോവിഡിന് ശേഷമാണ് ഈ പ്രവണത ഉയർന്നുവന്നത്. ഇത്തവണത്തെ ദീപാവലി അവധിയുടെ ഭാഗമായുള്ള യാത്ര പ്ലാനുകൾ ഇപ്പോൾ തന്നെ ഭൂരിഭാഗം പേരും തയ്യാറാക്കി കഴിഞ്ഞുവെന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. അടുത്ത മാസം 31 -ാം തീയതി ആഘോഷിക്കുന്ന ദീപാവലിയോടനുബന്ധിച്ചുള്ള യാത്രകൾക്കായുളള വിമാന ടിക്കറ്റ് ബുക്കിംഗ് തകൃതിയായി നടക്കുകയാണ്. വേൾഡ് ഓൺ ഹോളിഡേ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ദീപാവലിയോട് അനുബന്ധിച്ച് ഫ്ലൈറ്റ് ബുക്കിംഗുകൾ 85% ആണ് വർദ്ധിച്ചിരിക്കുന്നത്. രാജ്യത്തെ ഏതാണ്ട് പന്ത്രണ്ടോളം സ്ഥലങ്ങളിലേക്കാണ് ഇതിൽ ഭൂരിഭാഗം പേരും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത്. കൊച്ചിയും പട്ടികയിലിടം പിടിച്ചിട്ടുണ്ട്. ന്യൂ ഡൽഹി, ബെംഗളൂരു, മുംബൈ, ജയ്പൂർ, ചെന്നൈ, കൊൽക്കത്ത, ലഖ്നൗ, പോർട്ട് ബ്ലെയർ, പട്ന എന്നിവയാണ് ഈ വർഷത്തെ ദീപാവലി യാത്രയുടെ മറ്റ് പ്രധാന ലക്ഷ്യസ്ഥാനങ്ങൾ.

മുൻകൂർ ബുക്കിംഗുകൾ ഉയരുന്നുവെന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണത. യാത്രക്കാർ ശരാശരി 27 ദിവസം മുമ്പ് തന്നെ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ട്. ഗുവാഹത്തിയിലേക്കുള്ള ബുക്കിംഗിൽ 386% ആണ് വർദ്ധന. ജയ്പൂരിലേക്കുള്ള ബുക്കിംഗ് 306% ഉം പട്നയിലേക്കുള്ള ബുക്കിംഗ് 271 ശതമാനവും വർധിച്ചു. ദീപാവലിയോട് അടുക്കുമ്പോൾ വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ ആണ് പലരും നേരത്തെ തന്നെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ വിമാന ടിക്കറ്റ് നിരക്ക് ഇപ്പോൾ തന്നെ 15 ശതമാനം കൂടിയിട്ടുണ്ട്.കഴിഞ്ഞ വർഷത്തെ ദീപാവലിക്ക് ഒരാഴ്ച മുമ്പ്, ചില റൂട്ടുകളിൽ നിരക്കുൾ ഏകദേശം ഇരട്ടിയായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് നേരത്തെയുള്ള ബുക്കിംഗ്.

Top