CMDRF

ബാണാസുര സാഗർ ഡാം നാളെ മുതൽ സഞ്ചാരികൾക്ക് സന്ദർശിക്കാം

ബാണാസുര സാഗർ ഡാം നാളെ മുതൽ സഞ്ചാരികൾക്ക് സന്ദർശിക്കാം
ബാണാസുര സാഗർ ഡാം നാളെ മുതൽ സഞ്ചാരികൾക്ക് സന്ദർശിക്കാം

കൽപ്പറ്റ: ബാണാസുര സാഗർ ഡാമിൽ നാളെ മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തീരുമാനം. രാവിലെ 9 മുതൽ നാല് വരെയാണ് പ്രവർത്തന സമയം. സുരക്ഷിത ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ബാണാസുര സാഗർ ഡാം അടച്ചിട്ടിരിക്കുന്നത് നിരവധി ആളുകളുടെ ജീവിതം പ്രതിസന്ധിയിലാക്കി. ഹോട്ടൽ ഉടമകൾ, ജീവനക്കാർ, ടാക്സി-ഓട്ടോ ഉടമകൾ ജീവനക്കാർ തുടങ്ങി ബാണാസുര ഡാമിലേയ്ക്ക് സന്ദർശനം നിരോധിച്ചതിനെ തുടർന്ന് ദുരിതത്തിലായ നിരവധി പേർ മാധ്യമങ്ങളിലൂടെ അവരുടെ അനുഭവം പങ്കുവച്ചിരുന്നു.

ജനങ്ങളുടെ ജീവിത ദുരിതം ശ്രദ്ധയിൽപ്പെട്ട വൈദ്യുതവകുപ്പ് മന്ത്രി വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ ഡാം തുറക്കാനുള്ള അനുകൂല റിപ്പോർട്ട് കെഎസ്ഇബി കളക്ടർക്ക് നൽകുകയും ചെയ്തു. റിപ്പോർട്ട് വിശദമായി പരിശോധിച്ചതിന് ശേഷമാണ് ഇപ്പോൾ ഡാം തുറക്കാൻ തീരുമാനമായിരിക്കുന്നത്. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് മുൻപ്, വയനാട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ അടച്ചതാണ് ബാണാസുര സാഗർ ഡാം. പിന്നീട് മഴഭീഷണികൾ ഒഴിഞ്ഞിട്ടും ഡാം തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായിരുന്നില്ല.

Top