വയനാട് ദുരന്തം: സംഭാവനയുമായി ടൊവിനോയും, നയൻതാരയും

വയനാട് ദുരന്തം: സംഭാവനയുമായി ടൊവിനോയും, നയൻതാരയും
വയനാട് ദുരന്തം: സംഭാവനയുമായി ടൊവിനോയും, നയൻതാരയും

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ലോകമെങ്ങും കൈകോർക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ ആഹ്വാനംചെയ്തുകൊണ്ട് നടൻ ആസിഫ് അലി നേരത്തെ രം​ഗത്തെത്തിയിരുന്നു. നമ്മളൊരുമിച്ച് ഈ പ്രതിസന്ധിയും അതിജീവിക്കുമെന്ന് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വിവരവും ആസിഫ് പങ്കുവെച്ചു. മമ്മുട്ടിയും മോഹൻലാലുമടക്കം മറ്റ് നിരവധി താരങ്ങളാണ് സംഭാവനയുമായി എത്തിയത്.

നടൻ ടോവിനോ തോമസ് 25 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സഹായവുമായി നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നഷ്ടങ്ങൾക്ക് ഇത് പകരമാകില്ലെങ്കിലും ഈ അവസ്ഥയിൽ പരസ്പരം സഹായിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നു എന്ന് അദ്ദേഹം കുറിച്ചു.

കമൽഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു. സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കിയപ്പോൾ കമൽഹാസൻ 25 ലക്ഷവും രശ്‌മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നൽകിയത്.

തമിഴ്നാട് ഗവൺമെന്റിന്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ നൽകുകയും ചെയ്തിരുന്നു

Top